Sana

Total 1628 Posts

മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, സ്വർണവും പണവും കൈക്കലാക്കി; ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ

ബാലുശ്ശേരി: മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്ത കേസിൽ ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ കുന്നത്ത് വീട്ടിൽ കെ.വി. അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്. വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതൽ വിവിധ കാലയളവിൽ വൈത്തിരിയിലും കല്പറ്റയിലുമുള്ള ഹോട്ടലുകളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടുപവൻ സ്വർണവും

മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്

മൊകേരി: മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്. ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി, പിഡബ്ല്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്‌സിൽ ഇഡബ്ല്യുഎസ്, ഇടിബി, ഒബിഎച്ച്, എസ്ടി, പിഡബ്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എസ്‌സി വിഭാഗത്തിൽ 3 സീറ്റും ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള

വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി

പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല.

പേരാമ്പ്ര പാലേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; നാദാപുരം സ്വദേശി പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും

കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്ടി ഇംഗ്ലിഷ് വിഭാ​ഗത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. നിയമന കൂടികാഴ്ച നാളെ (വെള്ളി) രാവിലെ 10.30ന് നടക്കും. Description: Teacher Vacancy in Kalachi Govt Higher Secondary School

വടകര അരയാക്കുൽതാഴ എഴുത്തച്ചൻകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

വടകര: അരയാക്കുൽതാഴ എഴുത്തച്ചൻകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. മക്കൾ: ലീല, ബാലകൃഷ്ണൻ, ശ്രീജ മരുമക്കൾ: ചിന്നൻ നമ്പ്യാർ, ചന്ദ്രൻ, മാലതി

‘ഓപ്പറേഷൻ വിസ്ഫോടൻ’; സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന, വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ കോഴിക്കോട് 345 അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ്

വടകര കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു

വടകര: കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ കോറുങ്ങൻ അമ്മ: പരേതയായ കല്യാണി സഹോദരങ്ങൾ: ബാബു , പ്രകാശൻ, സജീവൻ, രാജീവൻ, പരേതനായ അശോകൻ

മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക്; നരിപ്പറ്റ സ്വദേശിക്ക് അനുമോദനവുമായി മുസ്ലിം ലീഗ്

നരിപ്പറ്റ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ സി എ ആർ) നടത്തിയ മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക് നേടി നരിപ്പറ്റ സ്വദേശി. ഡോ. സുഹാസാണ് കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും പൊതു വിഭാഗത്തിൽ അഞ്ചാം റാങ്കും നേടി ആനിമൽ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അർഹത

കണ്ണൂക്കര കണ്ണുവയലിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു; ഒരുങ്ങുന്നത് പഴയതിലും വീതിയുള്ള പാലം

കണ്ണൂക്കര: കണ്ണുവയൽ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പി. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിവാഹ സംഘം കടന്ന് പോകുന്നതിനിടെയാണ് മാസങ്ങൾക്ക് മുൻപ് പാലം തകർന്നത്. ഭാ​ഗ്യം കൊണ്ട് അന്നത്തെ അപകടത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങിൻ തടികൾ കൊണ്ട്

error: Content is protected !!