Sana

Total 1603 Posts

ആശ്വാസമായി, ഈ ഒരു ദിവസത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ

നാദാപുരം: ഷിബിൻ വധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ ഭാസ്‌കരൻ . 9 വര്ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. മനസമാധാനം നല്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണത്തിലാണ്. ലീഗാണ് പ്രതികള്ക്ക് വിദേശത്ത് ജോലി തരപ്പെടുത്തി കൊടുത്തിരിക്കുന്നത്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉമ്മന്ചാണ്ടി സര്ക്കാറിന്റെ

കെ.എം കൃഷ്ണൻ , ടി.പി മൂസ്സ ചരമ വാർഷികദിനം;പുഷ്പാർച്ചനയും അനുസ്മരണയോ​ഗവും നടന്നു

വില്യാപള്ളി: പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തികപ്പള്ളിയിലെ കെ.എം കൃഷ്ണന്റയും ടി.പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

‘മരണം ആരെയും വിശുദ്ധനാക്കുന്നില്ല, അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മം’; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീ​ഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ പിന്തുണയുമായി യൂത്ത് ലീ​ഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണെന്ന് അദ്ധേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫൈസൽ ബാബുവിന്റെ പരാമർശം. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും

എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസം​ഗം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലിസ് കേസെടുത്തു

വടകര: എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസംഗത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലിസ് കേസ് എടുത്തത്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കുമാർ കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസം​ഗം നടത്തിയത്. സംഘം ചേർന്ന് കൊലവിളി പ്രസം​ഗം നടത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പുഷ്പൻറെ മരണവുമായി

തുറയൂർ ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു

തുറയൂർ: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ് മക്കൾ:പുതുക്കുടി കദീജ, ഇ.മൊയ്തീൻ നടുവിലക്കണ്ടി, എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള, എളമ്പിലാശ്ശേരി ഇബ്രാഹിം. പരേതയായ നഫീസ മരുമക്കൾ: അലീമ നടുവിലക്കണ്ടി ജമീല, ഇബ്രാഹിം, ജമീല, പരേതനായ ചേർക്കുനി അമ്മദ്

കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായി; പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി കെ. രാജൻ

വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് സർവ്വേ സബ് ഡിവിഷൻ ജോലികൾ 90% പൂർത്തിയായതായി മന്ത്രി കെ. രാജൻ. കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡിൻറെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2013 ലെ

‘ഒരു ബസ് റോങ് സൈഡ്‌ കയറിയാണ് വന്നത്, രണ്ട് ബസിലുമായി ഏതാണ്ട് നൂറ് യാത്രക്കാർ ഉണ്ടായിരുന്നു; അത്തോളിയിലെ ബസ് അപകടത്തെകുറിച്ച്‌ ദൃക്സാക്ഷി പറയുന്നതിങ്ങനെ

അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഒരു ബസ് തെറ്റായ ദിശയില്‍ കയറി വന്നതാണെന്ന് ദൃക്‌സാക്ഷി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്‌ അത്തോളിക്കടുത്ത് കോളിയോട് താഴത്ത് അപകടമുണ്ടായത്‌. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സ് എന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന അജ്‌വ എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

എറണാകുളത്ത് ബൈക്കിൽ മിനിലോറിയിടിച്ചു; വടകര മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

വടകര: എറണാകുളം ഏലൂർ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറിയിടിച്ച് വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം . കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വടകര മണിയൂരിലെ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുൽ രാജ്(22),എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി

പ്രതിഷേധം ഫലം കണ്ടു; വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു

വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്. എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക്‌ 2മണിയോടെ അത്തോളി കോളിയോട് താഴത്ത് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

error: Content is protected !!