Sana

Total 923 Posts

വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ ദിശയില്ലെന്ന് കെ കെ ശൈലജ എം എൽ എ, കെ കെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല

വടകര: വ്യാജ കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ കെ ശൈലജ എം എൽ എ. പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങൾ നടത്തിയത്. കെ എകെ ലതിക പോസ്റ്റ് പങ്കുവെക്കേണ്ടിയിരുന്നില്ല. താൻ

വിലങ്ങാട്ടെ ഉരുൾപൊട്ടൽ; കെ എസ് ഇ ബിക്ക് നഷ്ടം 7.87 കോടി രൂപ

വിലങ്ങാട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെ എസ് ഇ ബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയുടെ തടയണ കല്ലും മണ്ണും നിറഞ്ഞ് നികന്നു. സംരക്ഷണ ഭിത്തി തകർന്നു. പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ മണ്ണും കല്ലും

ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രം​ഗത്ത്

വടകര: ഇൻഷുറൻസ് ഏജന്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അതിന് കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വില്യാപ്പള്ളി – ആയഞ്ചേരി റോഡിന് 25 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു; തുക അനുവദിച്ചത് സംരക്ഷണഭിത്തി നിർമ്മിക്കാൻ

വില്യാപ്പള്ളി: വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ വരുന്ന ഭാഗത്ത് റോഡിൻറെ വശം കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വില്യാപ്പള്ളി ആയഞ്ചേരി റോഡിൻറെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുകൾ ഉള്ളതിനാൽ റോഡ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വയൽ റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും

ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്. എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28)തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍ ആയത്. ആഗസ്റ്റ്

നാദാപുരം റോഡ് കാടുനിലം കുനിയിൽ ജാനു അന്തരിച്ചു

നാദാപുരം റോഡ്: കാടുനിലം കുനിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ശശി, പവിത്രൻ,ഗീത മരുമക്കൾ: റീന, ബിന്ദു, ദിനേശൻ ഇരിങ്ങൽ

ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജയ്ക്ക് വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

മുക്കാളി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർ പി വൈജ. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ്. മുക്കാളി തട്ടോളിക്കരയിലെ പരേതനായ കുഞ്ഞിരാമൻ ശാന്ത ദമ്പതികളുടെ മകളാണ്. മുരളിയാണ് ഭർത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവർ മക്കളാണ്. വടകര പോലിസ് സ്റ്റേഷൻ, വനിതാ സെൽ എന്നിവിടങ്ങളിൽ മുൻപ്

‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ; വിശദ റിപ്പോർട്ട് പോലിസ് ഹൈക്കോടതിയിൽ നൽകി

കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക്

78-ാമത് സ്വാതന്ത്ര്യ ദിനം; കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

കോഴിക്കോട്: രാജ്യം 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും. മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട് റൂറൽ എസ്പ‌ി എന്നിവർ ചേർന്ന് സ്വീകരിക്കും. ഒൻപത് മണിക്ക് ദേശീയപതാക

കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ

error: Content is protected !!