Sana

Total 914 Posts

മുക്കാളി കരിപ്പാൽ രാജൻ അന്തരിച്ചു

മുക്കാളി: കരിപ്പാൽ രാജൻ അന്തരിച്ചു. ഭാര്യ:പുത്തൻപുരയിൽ ലളിത മക്കൾ: സിനിജ, സിനീഷ് (ദുബായ്) മരുമക്കൾ: സത്യനേശൻ (മസ്ക്കറ്റ് ), ഷിബിജ സംസ്ക്കാരം ഇന്ന് വൈകുന്നേരം.

കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ ; പുതിയ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽ നിന്ന് പിരിച്ചത് 1.33 കോടി രൂപ

മാഹി: കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. പുതിയ തലശ്ശേരി–മാഹി ബൈപാസിലെ കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ നിന്ന് ജുലൈ അവസാനം വരെ പിരിച്ചത് 1.33 കോടി രൂപ. 5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്: കുമ്പളം ടോൾപ്ലാസ (79.2

പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട

പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു.

നോർക്ക റൂട്ട്സിന്റെ വടകര താലൂക്ക് സാന്ത്വന അദാലത്ത്; സെപ്റ്റംബർ 3ന് വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും

വടകര : നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ 3ന് നടക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിലാണ് അദാലത്ത് നടക്കുക. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അദാലത്തിൽ

കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം; ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി

ചെമ്മരത്തൂർ: ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി. സത്യനാരായണൻ പതാക ഉയർത്തി. ശ്രീജിത്ത് എ.പി, കൃഷ്ണകുമാർ സി, രാംകുമാർ സി, ജയൻ ആർ പി സുനിൽ സുപ്രീം രാഗേഷ് സി, രഞ്ജിത്ത് എ.പി തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിലെ അധ്യാപകനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി

വടകര: വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ വടകരയിലെ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയിരിക്കുന്നത്. അധ്യാപകനായ റിബേഷ് രാമകൃഷ്ണൻ സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പരാതി

യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വടകര: യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹരിനന്ദ ഹരീന്ദ്രൻ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌

സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തി

വടകര: മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തി. സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാ​ഗമായാണ് കോഴിക്കോട് റൂറൽ ജില്ലാ ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്. മാഹി, വടകര, കൊയിലാണ്ടി എന്നീ റെയിൽവേ സ്റ്റേഷനുകളിലും വടകര, പയ്യോളി, കൊയിലാണ്ടി ബസ് സ്റ്റാന്റുകൾ, ഇവയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയിടങ്ങൾ

എസ്.കെ.എസ്.എസ്.എഫ് സഹചാരി പദ്ധതി; അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി

കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയുടെ ഭാ​ഗമായി അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജ്മൽ അശ്‌അരി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത്

error: Content is protected !!