Sana
വിവാഹ വീട്ടിൽ പോയിട്ട് മടങ്ങിയെത്തിയില്ല; കോഴിക്കോട് ഡ്രൈനേജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ മധ്യവയ്സ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതാകാമെന്നാണ്
ഹരിത കർമ്മസേന യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി; തിരുവള്ളൂർ പഞ്ചായത്തിലെ18ആം വാർഡിൽ പൊതുവഴികളിൽ മാലിന്യം കൂട്ടിയിടുന്നു
ചെമ്മരത്തൂർ: പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഹരിത കർമ്മസേന യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. തിരുവള്ളൂർ പഞ്ചായത്തിലെ 18 ആം വാർഡിലാണ് പരാതി ഉയരുന്നത്. സ്വകാര്യ വ്യക്തികളുടെ വഴിയിലും പറമ്പിലും മാലിന്യങ്ങൾ കൂട്ടിയിട്ട് ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ചെമ്മരത്തൂർ ടൗൺ മസ്ജിദിന് മുൻവശത്തെ റോഡ് വക്കിലും മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്
തിക്കോടി : തിക്കോടിയൻ സ്മാരക ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിലാണ് ഒരു താത്‌കാലിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന്(നാളെ) രാവിലെ 10.30ന് നടക്കും. Description: Teacher vacancy in thikkodiyan memmorial govt VHSS
മടപ്പള്ളി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവ്
മടപ്പള്ളി : മടപ്പള്ളി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന് (നാളെ) രണ്ട് മണിക്ക് നടക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. Description: Madapally Govt Higher Secondary School FTM Vacancy
വടകര മാഹി കനാൽ സമയബന്ധിതമായി പൂർത്തിയാക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം
വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം കോട്ടപ്പള്ളി ലോക്കൽ സമ്മേളനം. ടി കെ ശാന്ത ടീച്ചർ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മഹബൂബ് ഉദ്ഘാടനം ചെയ്തു. ഹംസ വായേരി, കെ എം പ്രജിത, കെ എം ജിഷ്ണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ
ദേശീയപാതയിലെ പൊടി ശല്യം; പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്
വടകര: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന മേഖലകളിൽ പൊടി ശല്യം രൂക്ഷമാകുന്നു. ഇത് ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും റോഡിന് സമീപത്തെ കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊടി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊടി ശല്യം കാരണം അപകട സാധ്യതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ദേശീയപാത
സംരംഭകരേ ഇതിലേ; മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തിങ്കളാഴ്ച സംരംഭകത്വ ശില്പശാല
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക. സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് ശില്പശാലയിൽ പൊതു ബോധവൽക്കരണം നൽകും. ബാങ്ക് വായ്പ നടപടികൾ,വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ ,സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും. സംരംഭകരാകാൻ താല്പര്യമുള്ള
കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
വടകര: അഴിയൂർ, കുരുവട്ടൂർ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഒഴിവിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും ഒരുവർഷത്തേക്ക് കരാർവ്യവസ്ഥയിലാണ് അക്കൗണ്ടൻറിനെ നിയമിക്കുന്നത്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 20-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 25. വെബ്‌സൈറ്റ്: www.kudumbashree.org Description:
കക്കടവ് ചാരങ്കയ്യിൽ റെയിൽവേ അടിപ്പാത യാഥാർഥ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുക; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം അഴിയൂർ ലോക്കൽ സമ്മേളനം
അഴിയൂർ: സംഘടനാ വിഷയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐഎം അഴിയൂർ ലോക്കൽ സമ്മേളനം . ചിറമീത്തലിൽ ഇ എം ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ പി പ്രീജിത്ത് കുമാർ, രമ്യ കരോടി, സുജേഷ് കല്ലറോത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കക്കടവ് ചാരങ്കയ്യിൽ
കൊയിലാണ്ടി മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം, എം.എൽ.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എൽ.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാർച്ച്
കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന് പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത്