Sana

Total 1592 Posts

കൊയിലാണ്ടിയിലെ കവർച്ചാ നാടകം പൊളിച്ച പോലിസിന് കൈയ്യടി; സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി, കൊയിലാണ്ടിയിലെ കവർച്ച നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ പോലിസ് പൊളിച്ച് കൈയ്യിൽ കൊടുത്തതിങ്ങനെ

കൊയിലാണ്ടി: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം കവർന്നശേഷം കെട്ടിയിട്ട് കാറിൽ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിക്കാൻ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തിൽ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കണ്ടുവെന്ന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കാനും

ടൈലെന്റ് കനാൽ പണി പുനരാരംഭിക്കണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ചയാക്കി സിപിഐഎം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം. ചെറുകുളത്ത് കെ.പി നാരായണൻ, കെ.പി ചാത്തു നഗറിൽ നടന്ന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ, തടത്തിൽ രാധ, എൻ കെ മിഥുൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. തൂണേരിയിൽ

‘മദ്രസകൾക്കെതിരെ തത്കാലം ഒരു നടപടിയും വേണ്ട’; ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകാശ കമ്മിഷൻ നിർദേശം. ഉത്തർ പ്രദേശ്, ത്രിപുര സർക്കാരുകൾ ഇതിന്റെ നടപടികളിലേക്ക് കടന്നിരുന്നു. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയത് 67ലക്ഷം രൂപ; പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖിനെ(29)യാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പ്രതി പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ

കോഴിക്കോട് കാർ യാത്രികരായ ദമ്പതികളെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കാർ യാത്രികരായ ദമ്പതികളെ ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ . വെസ്റ്റ്ഹിൽ സ്വദേശികളായ മിഥുൻ, സഞ്ജയ്, നിതിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഈസ്റ്റ്ഹിൽ നിന്നും സിനിമ കണ്ട് കാറിൽ മടങ്ങുന്ന ദമ്പതികൾ വെസ്റ്റ്ഹിൽ ബാരെക്സിനടുത്തുവെച്ച് കാർ സൈഡാക്കി മുഖം കഴുകുന്ന സമയത്ത് ബൈക്കിൽ

മുക്കാളി ആവിക്കരയിലെ വ്യാപാരി നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു

മുക്കാളി: നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ആവിക്കരയിൽ കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: ഉഷ മക്കൾ: സനിലേഷ്, സരുൺ മരുമക്കൾ: നീതു, അനു സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

25 ലക്ഷം രൂപയല്ല, കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തത് എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 72ലക്ഷത്തിലേറെ രൂപ; എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊയിലാണ്ടി: എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7240000 രൂപയാണ് കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തതെന്ന് എഫ്.ഐ.ആർ. ഭാരതീയ ന്യായ സംഹിത 137, 309 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നത്. എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യാനായി പോയ സുഹൈൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ്

വിവാദങ്ങൾക്കിടയിൽ നാ​ദാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി നാഥനില്ലാ കളരിയാകുന്നു; സൂപ്രണ്ട് നീണ്ട അവധിയിൽ പ്രവേശിച്ചു, ആശുപത്രി പ്രവർത്തനം താളം തെറ്റിയ നിലയിൽ

നാ​ദാ​പു​രം: നാ​ദാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​നി​ല​യി​ൽ. ആശുപത്രി സൂ​പ്ര​ണ്ട് നീണ്ട അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താളം തെറ്റിയ അ​വ​സ്ഥ​യി​ലെത്തി നിൽക്കാൻ കാരണമായത്. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സി​ങ് അ​സി​സ്റ്റ​ൻറു​മാ​രു​ടെ​യും നി​ര​വ​ധി ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന് സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ അ​ധി​ക​വും സ്വ​കാ​ര്യ ആശുപത്രികളെയാണ്

കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം; ദുരൂഹതയേറുന്നു, ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി

കൊയിലാണ്ടി: കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൺ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫിൽ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് ഇന്നലെ വൈകുന്നേരം കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയിൽ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മിൽ ഇടാനായി പോകവേ

വടകരയിലെ ദേശീയപാതയോരത്ത് വെള്ളക്കെട്ട്;കാൽനട യാത്രക്കാർ ദുരിതത്തിൽ

വടകര: വടകരയിലെ ദേശീയപാതയോരം കാൽനടയാത്രക്കാർക്ക് ദുരിതവഴിയാകുന്നു. ദേശീയപാതയോരത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞിട്ട് ദിവസങ്ങളായി. ഇതു കാരണം കാൽനട യാത്രക്കാർക്ക് റോഡിന് വശം ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കരിമ്പനപ്പാലം, സഹകരണ ആശുപത്രി പരിസരം, പുതിയ ബസ് സ്റ്റാൻഡ്, അടയ്ക്കാത്തെരു, ആശാ ഹോസ്പിറ്റൽ പരിസരം, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിലാണ് കുറേ ഭാഗം ചെളിയും വെള്ളവും മൂടിക്കിടക്കുന്നത്. സ്ത്രീകളും

error: Content is protected !!