Sana
നാടൊന്നിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന് വീടൊരുങ്ങി
മേപ്പയ്യൂർ : സ്വന്തമായൊരു വീട് എന്നത് വലിയ സ്വപ്നമായിരുന്നു വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന്. ആ സ്വപ്നത്തിന് വേണ്ടി നാടൊന്നിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ താക്കോൽ കൈമാറി. പതിനൊന്ന് ലക്ഷം രൂപാ ചെലവിലാണ് ഒരു നില വീട്
‘ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ടിപി കേസിലെ പ്രതിഭാഗം വക്കീൽ, എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്’; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ
വടകര: ടി പി കേസിൽ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച വക്കീലാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽഎ. ഇത് ഒരു കൊലപാതകം ആണെന്ന് ശരിവയ്ക്കുന്നതിനുള്ള എല്ലാ തെളിവുകളും ഉണ്ട്. യാത്രയയപ്പ് ചടങ്ങിന് ശേഷം ക്വാട്ടേഴിസിന്റെ താക്കോൽ നവീൻ ബാബു
വടകര ചോളംവയൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു
വടകര: ചോളം വയൽ ശ്രീ ഗോവിന്ദത്തിൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു.എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ ജയ മകൻ: ആശിഷ് (ദുബായ് ) മരുമകൾ: കൃഷ്ണ സഹോദരങ്ങൾ: സുനീതി, വിമല, മോഹൻ ബാബു, പരേതരായ ബാലൻ, വാസു, ചന്ദ്രൻ
താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു; അപകടം തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ
കോഴിക്കോട്:താമരശ്ശേരി പുതുപ്പാടി അടിവാരം പൊട്ടിക്കൈയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. അടിവാരം സ്വദേശി സജ്നയാണ് മരിച്ചത്. തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം. പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തിരച്ചിൽ നടത്തുന്നതിനിടെ മൂന്ന് കി.മീറ്റർ അകലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്വയം തൊഴിൽ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണോ? എങ്കിൽ സബ്‌സിഡിയോടെ തുടങ്ങാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷകൾ ക്ഷണിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ സബ്‌സിഡിയോടുകൂടി ഉത്പാദന സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാം. താൽപര്യമുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവരുൾപ്പെട്ട വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 29ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ, പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി വെച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറയുന്നത് ഈ മാസം 29 ലേക്കാണ് മാറ്റിയത്. വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് മാറ്റിയത്. പി പി
ചക്കിട്ടപാറ കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു; വിശദമായി അറിയാം
പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു. 9 ടെക്നിഷ്യൻമാരുടെ ഒഴിവാണുള്ളത്. അപേക്ഷകൾ 28ന് മുൻപായി കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9389471866.
അധ്യാപക ഒഴിവ്
നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാഗം സുവോളജി വിഷയത്തിലാണ് അധ്യാപക നിയമനം . നിയമന അഭിമുഖം വെള്ളിയാഴ്ച (ഒക്ടോബർ 25) രാവിലെ 9ന് സ്കൂളിൽ വച്ച് നടക്കും.
കോഴിക്കോട് ഉൾപ്പടെയുള്ള റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമമുറികളിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; മലപ്പുറം സ്വദേശികളായ യുവാവും യുവതിയും പിടിയിൽ
കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മൊബൈൽഫോൺ മോഷ്ടിക്കുന്ന യുവാവും യുവതിയും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷ്, സോന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് വെച്ചാണ് ഇരുവരും പോലിസ് പിടിയിലാകുന്നത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേയും വിശ്രമമുറികളിൽ നിന്നും ഇവർ മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇവർ മോഷണത്തിനിറങ്ങുക. റെയിൽവേ സ്റ്റേഷനിൽ നിന്ന്
സജീവൻ രക്തസാക്ഷി ദിനം; വളയം ജാതിയേരിയിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് എസ്എഫ്ഐ
വളയം: സജീവൻ രക്തസാക്ഷി ദിനത്തിൽ എസ് എഫ് ഐ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.വളയത്ത് നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലി ജാതിയേരിയിൽ അവസാനിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് പൊതുയോഗം നടന്നു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു.