Sana
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന; എം.ഡി.എം.എയുമായി നന്മണ്ട സ്വദേശി പിടിയിൽ
ബാലുശ്ശേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നന്മണ്ട സ്വദേശി പിടിയിൽ. നടുവണ്ണൂരിൽ വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ നന്മണ്ട കയ്യാൽ മീത്തൽ അനൂപാണ് പിടിയിലായത്. ഇയാളിൽനിന്ന് 9.057 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് ലഹരി വിൽപന നടത്തുകയാണ് ഇയാളുടെ പതിവുരീതി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ
ട്രെയിൻ യാത്രാക്കാർക്ക് ആശ്വസിക്കാം; കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി, ഇനി ഏഴ് ദിവസവും ഓടും
കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വസിക്കാം. കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ഡിസംബർ 31 വരെയാണ് സർവ്വീസ് നീട്ടിയത്. ഇത് കൂടാതെ ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവിൽ ആഴ്ചയിൽ നാല് ദിവസം മാത്രമാണ്
കൊയിലാണ്ടി കൊല്ലത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
കൊയിലാണ്ടി: കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വിനി ഹോസ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 10.10 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ പൂർണ്ണമായും അണച്ചു.
ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത, പറ്റുമായിരുന്നെങ്കിൽ തിമിംഗലത്തെയും പിടിച്ചുകൊണ്ടുവരുമായിരുന്നു; ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
നാദാപുരം നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു
നാദാപുരം: നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു . എഴുപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ മക്കൾ: സുമതി, രമേശൻ, സുരേഷ്ബാബു, പ്രകാശൻ, ഉഷ, പരേതനായ രാജേഷ് മരുമക്കൾ :രാജൻ, സുധ, ദിനിഷ, ഐശ്വര്യ, ബാബു
അധ്യാപക ഒഴിവ്
നാദാപുരം: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഒരു താത്ക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
‘കുട്ടികളിൽ വായനശീലം വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം’; വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും, വായനശാലകളിലേക്കും പുതിയ പുസ്തകങ്ങളെത്തി
ഓർക്കാട്ടേരി: മൊബൈൽ ഫോണുകളുടെ അതിപ്രസരമുള്ള പുതിയ കാലത്ത് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുള്ള പ്രത്യേക ഇടപെടലുകൾ നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെ.കെ രമ എം.എൽ.എ. വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറിയിലേക്കും, വായനശാലകളിലേക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ കെ രമ. എം.എൽ.എ യുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് പുസ്തകങ്ങൾ വാങ്ങുന്നതിനായി
എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട്; വിളംബര ജാഥയിൽ പങ്കെടുത്ത് നിരവധി പേർ
വള്ളിക്കാട്: നവംബർ ഒന്നിന് ശുചിത്വ നഗരമായി വള്ളിക്കാടിനെ പ്രഖ്യാപിക്കും. എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട് പ്രഖ്യാപനത്തിന് മുന്നോടിയായി വിളംബര ജാഥ നടന്നു. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ , ശ്യാമള പൂവേരി, വടകര ബ്ലോക്ക് പഞ്ചായത്തംഗം ഗീത മോഹൻ,പഞ്ചായത്ത് അംഗങ്ങൾ, ജനകീയ കമ്മിറ്റി അംഗങ്ങൾ, വരിശ്യക്കുനി
ചെമ്മരത്തൂർ ചെറിയ കയ്യാല നാരായണി അന്തരിച്ചു
ചെമ്മരത്തൂർ: ചെറിയ കയ്യാല നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: രമണി, വസന്ത, ബാബു, പവിത്രൻ, ബാലകൃഷ്ണൻ മരുമക്കൾ: പുരുഷു ,രതി, ഷീബ, ഗ്രീഷ്മ, പരേതനായ ചന്ദ്രൻ
മണലും എക്കലും നീക്കം ചെയ്യുന്നില്ല; പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു, സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യം ശക്തം
[top] കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു. വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതിനാലാണ് സംഭരണശേഷി കുറഞ്ഞത്. ഇതിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു. 50 വർഷം മുൻപ് നിർമിച്ച പെരുവണ്ണാമൂഴി ഡാമിന്റെ സംഭരണശേഷി മണൽ നിറഞ്ഞ് 40% കുറഞ്ഞിരിക്കുകയാണ്. ജപ്പാൻ സഹായ കുടിവെള്ള പദ്ധതി, പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി,