Sana
സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; നവംബർ ഒന്നിന് പതാക ഉയരും
ഒഞ്ചിയം: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഒന്നിന് വൈകിട്ട് 5ന് പതാക ഉയരും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് ഏരിയാ കമ്മിറ്റിയംഗം ആർ ഗോപാലൻ്റെ നേതൃത്വത്തിൽ സമ്മേളന നഗരിയിലേക്ക് പതാക എത്തിക്കും. നവംബർ രണ്ട്, മൂന്ന് തീയതികളിലാണ് സമ്മേളനം നടക്കുക. ഏരിയാ കമ്മിറ്റിയംഗം പി രാജൻ്റെ നേതൃത്വത്തിൽ
വടകര നഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു; നരായണ നഗരത്തിലെ സിഎൻജി പമ്പിൽ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
വടകര: നഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു. ടൗണിൽ സർവ്വീസ് നടത്തുന്ന സിഎൻജി ഓട്ടോകൾ പത്തും ഇരുപതും കിലോമീറ്റർ ഓടിയാണ് ഗ്യാസ് ഫിലിങ് നടത്തുന്നത് . ഇത് ഓട്ടോ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയ നഷ്ടവും ഉണ്ടാക്കുന്നതായാണ് ആരോപണം. വടകര നരായണനഗരത്തിലെ സിഎൻജി പമ്പിൽ എല്ലാ നിയമനടപടികളും കഴിഞ്ഞതാണ്. എന്നിട്ടും ഗ്യാസ്ഫില്ലിങ്
ഐടിഐ കഴിഞ്ഞവരാണോ?; കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ സ്പെക്ട്രം ജോബ് ഫെയര്‍ നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍ വെച്ച് സംഘടിപ്പിക്കുന്നു. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജോബ് ഫെയറില്‍ ജില്ലയിലെയും സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിവിധ കമ്പനികള്‍ പങ്കെടുക്കും. ഐടിഐ കോഴ്സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് (സീനിയര്‍) നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 മണിക്ക്. അസ്സല്‍ രേഖകളുമായി ഓഫിസില്‍ എത്തുക. കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509. വളയം ഗവ.
ഒരു മാസക്കാലത്തെ ഫുട്ബോൾ ആവേശം; നാദാപുരം ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി
നാദാപുരം: ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി. ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം വാർഡ് മെമ്പർ എം സി സുബൈർ നിർവ്വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയുടെ കീഴിലാണ് സൗജന്യ ഫുട്ബോൾ പരിശീലനം നൽകിയത്. ഒരു മാസമാണ് പരിശീലനം നൽകിയത്.ക്യാമ്പിൽ
അടിയന്തര ഘട്ടങ്ങളിൽ ധീരമായി ഇടപെടാം; ജീവൻ രക്ഷാ പരിശീലന പരിപാടിയുമായി ആദിത്യ കർഷക പരിസ്ഥിതിസമിതിയും വടകര ഏഞ്ചൽസും
ചെമ്മരത്തൂർ: ആദിത്യ കർഷക പരിസ്ഥിതി സമിതിയുടെയും വടകര ഏഞ്ചൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവൻ രക്ഷാ പരിശീലന പരിപാടികൾക്ക് ചെമ്മരത്തുരിൽ തുടക്കമായി.ജീവിതത്തിൽ എപ്പോഴും സംഭവിക്കാവുന്ന അപകടങ്ങൾ, ബോധക്ഷയം, തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ധീരമായി ഒരു ജീവൻ രക്ഷിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഏഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു. ചെമ്മരത്തൂർ മാനവിയം ഹാളിൽ നടന്ന
ദമ്പതിമാരെന്ന വ്യാജേന താമസം; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
കണ്ണൂർ: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ്
പാറശ്ശാലയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പാറശ്ശാലയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനിൽ പ്രിയ (37), ഭർത്താവ് സെൽവരാജ് (45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി
കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; ഇന്ന് കൊച്ചിയിലെത്തും, പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം
വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ
ആയഞ്ചേരി മംഗലാട് വീട് ആക്രമിച്ച കേസ്; അഞ്ച് പേർ റിമാൻഡിൽ
വടകര: ആയഞ്ചേരി മംഗലാട് വീട് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ റിമാൻഡിൽ. മംഗലാട് തയ്യിൽ മുഹമ്മദ് , മംഗലാട് പള്ളിക്കുനി സഫീർ, കണ്ണോത്ത് റഫീക്ക് , മഞ്ചങ്കണ്ടി താഴകുനി അസീസ്, തയ്യില്ലത്തിൽ മൊയ്തീൻ ഹാജി എന്നിവരെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. ഇതോടെ സംഭവത്തിൽ ആറ് പേർ റിമാൻഡിലായി. വില്യാപ്പള്ളി പൊൻമേരി പറമ്പിൽ മീത്തലെ അരിയാവുള്ളതിൽ