Sana

Total 903 Posts

തലശ്ശേരിയിൽ ആംബുലൻസും അഗ്നിരക്ഷാസേന വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു

തലശ്ശേരി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാസേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടിലയിലെ കോയ്യോൻ ഹൗസിൽ ടി മിഥു നാ(36)ണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന സുകേഷ്, പ്രവീൺ, സിന്ധു എന്നിവരെ ​ഗുരുതര പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടo. പരിയാരത്തു നിന്നും ചിറക്കുനിയിലേക്ക് മൃതദേഹവുമായി വരികയായിരുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുക്കാളി റെയിൽവേ ഗേറ്റ് നാളെ മുതൽ അടച്ചിടും

മുക്കാളി: മുക്കാളി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി നാളെ മുതലാണ് അടച്ചിടുന്നത്. പ്രവർത്തി പൂർത്തിയാക്കി വെള്ളിയാഴ്ച ഗേറ്റ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. Description: Attention passengers; Mukkali railway gate will be closed from tomorrow

അഴിയൂർ നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു

അഴിയൂർ: നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്:പരേതനായ അബ്ദുല്ല പതുകാല് (എടക്കാട്‌ ) മക്കൾ : സൽമ (നജ്‌രി ), നൗജദ്, നിയാസ്, നിഷാൻ. മരുമക്കൾ : റഫീഖ്, മഹ്ശു, സൽവ, സഫ Description: Ponnambath Najma, who lived in Azhiyur Nishas, ​​passed away  

കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി; ഒൻപത് വയസുകാരൻ മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒൻപത് വയസുകാരൻ മരിച്ചു. പാപ്പിനിശ്ശേരി മസ്ജിദിന് സമീപം ജഷീറിന്റെ മകൻ മുഹമ്മദ് ഷിനാസാണ് മരിച്ചത്. പാളത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. പാപ്പിനിശ്ശേരി ഗവ. യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഷിനാസ്. Description: Goods train hit in

ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സോഷ്യലിസ്റ്റ് കുടുംബ സംഗമം

അഴിയൂർ: ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യസിസ്റ്റുകളെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടി ആർ.ജെ.ഡി സംസ്ഥാന അദ്ധൃക്ഷൻ എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.മുതിർന്ന പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണം നടത്തി, പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ

വയനാടിനെയും വിലങ്ങാടിനെയും ചേർത്ത്പിടിക്കുന്നു; കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച ഒരു ലക്ഷത്തിലധികം രൂപ കൈമാറി

ആയഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച 103050 രൂപയാണ് കൈമാറി. കുറ്റ്യാടി എം.എൽ എ. കെ.പി. കഞ്ഞമ്മദ് കുട്ടിയെ തുകയുടെ ചെക്ക് ഏല്പിച്ചു. ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ

‘സ്വാതന്ത്ര്യം തന്നെ അമൃതം’; പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം

വടകര: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘ സ്വാതന്ത്ര്യം തന്നെ അമൃതം ‘ എന്ന പരിപാടി സുധീഷ് വള്ളിൽ ഉദ്ഘാടനം ചെയ്തു. LP, UP, ഹൈസ്കൂൾ വിഭാഗങ്ങളിലായി 112 പേർ മത്സരത്തിൽ പങ്കെടുത്തു. പരിപാടിയിൽ വി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സി. പി.

കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്ത് സെപ്റ്റംബർ 6ന് കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായാണ് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ മാസം 31ന് രാവിലെ 11 മുതൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലാണ് പഞ്ചായത്ത് തല അദാലത്ത് ചേരുക.

ഒടുവില്‍ ആശ്വാസം; കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു, മറ്റു നിരക്കുകൾ തുടരും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിച്ചു. പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് പ്രവേശനഫീസായി വൻ തുക വാങ്ങുന്നതിനെതിതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം. എന്നാല്‍ ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283

‘രാത്രി ഫോൺ വിളിച്ച് വൃത്തികേടുകൾ പറഞ്ഞു, വല്ലാത്ത ഞെട്ടലായിപ്പോയി, താൽപര്യമില്ലെങ്കിൽ കൂട്ടുകാരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു’; നടൻ റിയാസ് ഖാനെതിരെ ആരോപണങ്ങളുമായി യുവനടി

കൊച്ചി: നടന്‍ റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രം​ഗത്തുവന്ന നടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്നും, സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവനടി പറഞ്ഞത്‌. ”ഒരു ഫോട്ടോഗ്രാഫറുടെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന്‍

error: Content is protected !!