Sana

Total 1586 Posts

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ചോറോട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം;ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പതിനാറുകാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതിയില്ല; താല്പര്യമെങ്കിൽ കുട്ടിയെ ദത്തുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി: 16 വയസ്സുകാരിക്കു ഗർഭഛിദ്രത്തിന് അനുമതിയില്ല. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനൽകാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി

വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ​ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ​ഗോകുൽ ദാസിനെ കുറ്റ്യാടി

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രവും മാർക്സിസത്തിന്റെ പ്രസക്തിയും; പഠനക്യാമ്പ് സംഘടിപ്പിച്ച് സിപിഐ ഏറാമല ലോക്കൽ കമ്മിറ്റി

  ഓർക്കാട്ടേരി: സിപിഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കുറിഞ്ഞാലിയോട് നടന്ന ക്യാമ്പ് സിപിഐ ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി സുരേഷ്ബാബു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രവും മാർക്സിസത്തിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. പാർട്ടി സംഘടനാ കാര്യങ്ങൾ മണ്ഡലം സെക്രട്ടറി എൻ എം ബിജു അവതരിപ്പിച്ചു.

വടകര അഴിത്തല കീരീന്റെ വളപ്പിൽ കുനുമാച്ച അന്തരിച്ചു

വടകര: അഴിത്തല കീരീന്റെ വളപ്പിൽ കുനുമാച്ച അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ഹുസ്സൻ മക്കൾ: ലത്തീഫ്, മുനീറ, നസിയത്ത്, ശാഹിദ മരുമക്കൾ: നസീറ, അബ്ബാസ്, സിറാജ്, ഉമ്മർകുട്ടി  

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പണയസ്വർണം തിരിച്ചെടുക്കുന്നതിന് ഉപയോഗിച്ച അഞ്ച് ലക്ഷം രൂപ തിക്കോടിയിൽ നിന്ന് കണ്ടെടുത്തു, തെളിവെടുപ്പ് പൂർത്തിയായി

കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയായി. ആറേകാൽ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക് ബാങ്കിൽ നൽകിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കൽ നിന്നും ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. പ്രതികളായ പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ, തിക്കോടി കോടിക്കൽ ഉമ്മർ

ഡിജിറ്റൽ അറസ്റ്റ്; നടപടികളുമായി കേന്ദ്രസർക്കാർ, ഉന്നത തല സമിതി രൂപീകരിച്ചു

ദില്ലി: ഡിജിറ്റൽ അറസ്റ്റിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലർത്തുകയും കേസുകളിൽ ഉടനടി

അധ്യാപക ഒഴിവ്

വടകര: വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂള‍ിൽ അധ്യാപക ഒഴിവ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് സീനിയർ തസ്തികയിലാണ് നിയമനം നടത്തുന്നത്. നിയമന അഭിമുഖം നവംബർ 7ന് രാവിലെ 9.30 ന് നടക്കും.

ചെമ്മരത്തൂർ നെല്ലിയുള്ളതിൽ ബഷീർ അന്തരിച്ചു

ചെമ്മരത്തൂർ: നെല്ലിയുള്ളതിൽ ബഷീർ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ മൊയ്‌ദു ഉമ്മ: പരേതയായആയിഷ ഭാര്യ: സമീറ മക്കൾ:അജിനാസ്, ജാസിർ, റിസാന മരുമകൻ: ഹംസ തിരുവള്ളൂർ സഹോദരങ്ങൾ. അമ്മദ്, ശംസുദ്ധീൻ, സുബൈദ, ജമീല പരേതരായ മൂസ, ഫാത്തിമ, മറിയം

error: Content is protected !!