Sana

Total 1582 Posts

ഗവണ്മെന്റ് കോണ്ട്രാക്ടർസ് നാദാപുരം മേഖല സമ്മേളനം ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൊകേരി: കേരള ഗവണ്മെന്റ് കോണ്ട്രാക്ടർസ് നാദാപുരം മേഖലാ സമ്മേളനം നടന്നു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി വി.കെ.റീത്ത ഉദ്‌ഘാടനം ചെയ്തു .മേഖലാ പ്രസിഡണ്ട് കെ.എൻ രഘുദാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.എം സഹദേവൻ, പി.വി ജലാലുദ്ദീൻ, ഡൊമിനിക് വിലങ്ങാട്, പി.ദീപേഷ്, കുഞ്ഞാലി, എം.കെ ബാലൻ, ടി ശൈലേഷ്, കെ.സുനിൽ, ടി.കെ.റഫീഖ്,

കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ; കടത്താൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്ന്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. സംഘത്തിന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ വില വരുന്ന 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സതീശൻ, രാധിക, ഷാജു. മരുമക്കൾ: ഗീത , ഹരിദാസ് മേമുണ്ട, ശ്രീജ.

ഓപ്പറേറ്റർ പുറത്തുപോയി; മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. കോട്ടയം പാലായിലാണ് സംഭവം. വീട്ടിൽ ജോലിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ പുറത്തേക്ക് പോയ സമയം യന്ത്രം വീട്ടുടമ സ്വയം പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം . പോളിന്റെ തല യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അരൂണ്ട ഒറ്റത്താണി യാഥാർത്യമാക്കണം ; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പൂർത്തിയായി. വി ദാമു മാസ്റ്റർ നഗറിൽ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ കുമാരൻ, കെ പി മഹിജ, ഇ പി നിജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കോഴിക്കോട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ചോറോട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം;ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പതിനാറുകാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതിയില്ല; താല്പര്യമെങ്കിൽ കുട്ടിയെ ദത്തുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി: 16 വയസ്സുകാരിക്കു ഗർഭഛിദ്രത്തിന് അനുമതിയില്ല. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനൽകാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു. കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി

വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ​ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ​ഗോകുൽ ദാസിനെ കുറ്റ്യാടി

error: Content is protected !!