Sana

Total 902 Posts

വില്യാപ്പള്ളി ഐടിഐയുടെ നിർമ്മാണം മുപ്പത് ശതമാനം പൂർത്തീകരിച്ചു, വടകര താഴെഅങ്ങാടി പ്രവൃത്തി സാങ്കേതികാനുമതി ഘട്ടത്തിൽ; കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും

വടകര: കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും. ആദ്യഘട്ട ഡിജിറ്റൽ സർവേയിൽ 16 വില്ലേജുകൾ ആയിരുന്നു ഉൾപ്പെട്ടത്. ഇതിൽ 10 വില്ലേജുകളുടെ ഫീൽഡ് സർവേ ജോലികൾ പൂർത്തീകരിച്ചു. 6 വില്ലേജുകളിൽ ഫീൽഡ് ജോലികൾ അന്തിമഘട്ടത്തിലാണ്. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 39 രൂപ

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും​ മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.

ഇ.പി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ?; പാർട്ടി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന

കണ്ണൂർ: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഇപി ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനെ തുടർന്നാണ് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതെന്നതാണ് പുറത്ത് വരുന്ന വാർത്തകൾ. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന

എഴുത്തിനും വായനയ്ക്കും സിനിമയ്ക്കുമൊക്കെ ഒരിടം; ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ എയ്ത്ത് സാംസ്കാരിക വേദിക്ക് തുടക്കമായി

മടപ്പള്ളി: ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ എയ്ത്ത് സാംസ്കാരിക വേദിക്ക് തുടക്കമായി. നോവലിസ്റ്റ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. എഴുത്ത്, വായന, പാട്ട്, നാടകം, ചിത്രം സിനിമ തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ, അവതരണം തുടങ്ങിയവയ്ക്ക് ഒരു വേദിയായാണ് എയ്ത്ത് സാംസ്കാരിക വേദിക്ക് തുടക്കം കുറിച്ചത്. വിനായക ഭദ്ര അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പ്രീതി കുമാരി വി, രമേശൻ

വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു . ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍

വയനാട്ടിലെ മേപ്പാടിക്ക് തുല്യമായ പരി​ഗണന വിലങ്ങാടിനും നൽകും; നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതാ പ്രദേശം സന്ദർശിച്ചു

വാണിമേൽ: നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാ​ഗമായിരുന്നു സന്ദർശനം. ഉരുൾപൊട്ടലുണ്ടായ മേഖല വാസയോഗ്യമാണോ എന്ന കാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിച്ചു. മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും സമിതി വ്യക്തമാക്കി. രാവിലെയാണ് വിലങ്ങാട് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ എത്തിയത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11

സർക്കാർ നാലരവർഷം ഹേമാ കമ്മിറ്റി റിപ്പോട്ടിന്മേൽ അടയിരുന്നു, മനസ്സിൽ സൂക്ഷിച്ചുവെച്ച ബിംബങ്ങൾ വീണുടഞ്ഞു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കഥാകൃത്ത് ടി പത്മനാഭൻ

[top1`] കൊച്ചി: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. വിവരാവകാശ കമ്മീഷൻ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാലരവർഷം റിപ്പോട്ടിന്മേൽ അടയിരിക്കുകയായിരുന്നു. ഹേമാ കമ്മിറ്റിയിൽ കുറേ ഭാഗങ്ങൾ ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും എത്രയോ ആളുകൾ വരാനുണ്ട് എന്നാണ് ഊഹിക്കേണ്ടതെന്നും പത്മനാഭൻ പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങൾ

നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കുക; കലക്ട്രേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്, ചോമ്പാല ഹാർബറിൽ ഉൾപ്പടെ തീരദേശ ഹർത്താൽ പുരോ​ഗമിക്കുന്നു

വടകര: കേരളത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പരമ്പരാ​ഗത മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഉദ്യോ​ഗസ്ഥരുടെ അറിവോടെയാണ് ഒരു വിഭാ​ഗം പേർ നിരോധിത ഡബിൾനെറ്റ് വല ഉപയോ​ഗിക്കുന്നതെന്നാണ് മത്സ്യത്തൊഴലാളികൾ ആരോപിക്കുന്നത്. മത്സ്യബന്ധന യാനങ്ങളുടെ വാർഷിക ഫീസ് വർധന പുനപരിശോധിക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉന്നയിച്ചു.നിയമലംഘനം നടത്തുന്ന

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം, എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല, സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ്

error: Content is protected !!