Sana
വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്
വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്
വടകര പഴയ സ്റ്റാൻഡിന് സമീപത്തെ പന്ത്രണ്ടോളം കടകളിൽ മോഷണം; മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം. വി കെ ലോട്ടറി, ലക്കി ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പണം , സാധനങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. പുലർച്ച രണ്ട്
ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ
നവംബർ ഒന്ന് മുതൽ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയിൽ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിർദേശപ്രകാരം
വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു; പിന്നാലെ ഹൃദയാഘാതം, യുവതി ചികിത്സയിൽ
തിരുവനന്തപുരം: വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ഐശ്വര്യ ശശിധരനാണ് (25) മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ടെറസിൽ തുണി വിരിക്കാൻ കയറിയപ്പോഴാണ് മിന്നലേറ്റത്. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയിൽ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ ഹോസ്പിറ്റലിൽ
കല്ലാച്ചിയിലെ ഫ്രൂട്സ് വ്യാപാരിയായ കന്നാട്ടിയിലെ വാതുക്കപ്പറമ്പിൽ അബ്ദുള്ള അന്തരിച്ചു
ചങ്ങരോത്ത്: കന്നാട്ടിയിലെ വാതുക്കപ്പറമ്പിൽ വി.പി അബ്ദുള്ള അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. കല്ലാച്ചിയിൽ ഫ്രൂട്സ് വ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: ഹലീമ ഒന്തത്ത് (ചങ്ങരോത്ത് ) സഹോദരങ്ങൾ: വി.പി അലി, വി.പി റഹീം, കുഞ്ഞായിഷ, നഫീസ, ആസ്യ, പരേതയായ ബിയ്യാത്തു.
കൈനാട്ടി ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടം; മീത്തലങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ചോറോട്: കൈനാട്ടി ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മീത്തലങ്ങാടി കരകെട്ടീന്റവിട അൽത്താഫ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഗോസായിക്കുന്നിന് താഴെ ബീച്ചിൽ അൽത്താഫും സുഹൃത്തും ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽത്താഫിനൊപ്പം
നാട്ടുകാർ ഒന്നായി നിന്ന് ശുചീകരിച്ചു; ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് ഇനി ഹരിത ടൗൺ
ചോറോട്: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ചോറോട് പഞ്ചായത്തിലെ പ്രധാന ടൗൺ ആയ വള്ളിക്കാട് ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു. വള്ളിക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ പ്രഖ്യാപനം നടത്തി. ജനപങ്കാളിത്തത്തോടെ ടൗൺ ശുചീകരിച്ച് വെയ്സ്റ്റ് ബിന്നുകളും പൂച്ചെട്ടികളും സ്ഥാപിച്ചു. രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷി
ദേശീയപാതയിൽ പയ്യോളിയിൽ ചരക്കുലോറി കാറിലിടിച്ച് അപകടം; മേപ്പയ്യൂർ സ്വദേശികളായ കാർ യാത്രികർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ പയ്യോളിയിൽ ചരക്കുലോറി കാറിലിടിച്ച് അപകടം. പേരാമ്പ്ര റോഡ് ജങ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മേപ്പയ്യൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികരായ കുടുംബത്തിന് പരിക്കുണ്ട്. പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി പേരാമ്പ്ര റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി.
സ്‌കൂളിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യക്കുറവും ഉടന്‍ പരിഹരിക്കണം; പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ എസ്.എഫ്.ഐ യുടെ പഠിപ്പ് മുടക്ക് സമരം
പേരാമ്പ്ര: നവംബര്‍ 4ന് എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക് സമരം. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യക്കുറവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശുചിമുറികള്‍, കുടിവെള്ളം, കളിസ്ഥലം, പഠനോപകരണങ്ങള്‍ എന്നിവ സ്‌കൂളില്‍ സാരമായി കുറവാണ്. ഇത് പരിഹരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ