Sana
കടമേരി എൽ പി സ്കൂളിലെ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം; വായന മുറിയിലേക്ക് ദിനപത്രങ്ങൾ നൽകി
കടമേരി: കടമേരി എൽ പി സ്കൂളിലെ കുട്ടികൾക്ക് സ്നേഹ സമ്മാനവുമായി പൂർവ്വ വിദ്യാർത്ഥികൾ. സ്കൂളിലെ വായന മുറിയിലേക്ക് ദിനപത്രങ്ങൾ നൽകി. തങ്ങളുടെ പിൻഗാമികൾ വായിച്ചു വളരുകയെന്ന ലക്ഷ്യത്തോടെയാണ് പൂർവ്വ വിദ്യാർത്ഥികൾ പത്രങ്ങൾ കൈമാറിയത്. ശ്രീജിഷ പി , ശ്രീജേഷ് പി , ശ്രീഹരി താനക്കണ്ടി എന്നിവർ ചേർന്നാണ് പത്രം സ്പോൺസർ ചെയ്തത്. സകൂളിൽ ചേർന്ന പത്ര
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എംഡിഎംഎ വിൽപന; കോഴിക്കോട് യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ എം ഡി എം എ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പൂതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (24) യാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എ കണ്ടെത്തി. എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട്
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,
വടകരയിൽ ഇനി മൂന്ന് നാൾ വരയും രചനയും ആട്ടവും പാട്ടവും; ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും, അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും
വടകര: ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും. ഒൻപതുവരെ ബി.ഇ.എം. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുക. ഇന്ന് സ്റ്റേജിതര മത്സരങ്ങളും മറ്റു ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മുന്നോറോളം ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നാളെ രാവിലെ 10.30-ന് കെ.കെ. രമ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും.
ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്; വിശദമായി അറിയാം
ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ ഹരിതകർമസേന വാഹനത്തിന്റെ ഡ്രൈവർ തസ്തികയിൽ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവിലേക്ക് ഡ്രൈവറെ നിയമനം നടത്തുന്നു. നിലവിലെ ഒഴിവിലേക്ക് നവംബർ 12-ന് വൈകീട്ട് നാലുവരെ അപേക്ഷ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ലഭിക്കേണ്ട ആനുകൂല്യങ്ങൾ, അവകാശങ്ങൾ; ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ചു. ഇയ്യംകോട് വായനശാല അംഗനവാടിയിൽ നടന്ന സംഗമം സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു . ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ , അവകാശങ്ങൾ എന്നിവയെ കുറിച്ച് ബോധവത്ക്കരണം നടന്നു. അംഗനവാടി വർക്കർമാരായ ബീന മാവിലപ്പദി , കെ ടി ഷീബ
അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ, വിധി പ്രഖ്യാപിച്ചത് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി
തലശ്ശേരി: കണ്ണൂരിലെ ആർ.എസ്.എസ് നേതാവ് അശ്വിനി കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ചാവശ്ശേരി സ്വദേശി എം.വി മർഷൂക്കിനെയാണ് 50000 രൂപ പിഴയൊടുക്കാനും ജീവപര്യന്തം തടവിനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ മൂന്നാം പ്രതിയൊഴികെ മറ്റു പ്രതികളെകോടതി കുറ്റക്കാരല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
വടകര നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ട്, നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ല
വടകര: മോഷ്ടാക്കൾ വടകരയിൽ വിലസുകയാണെന്ന് നഗരത്തിലെ വ്യാപാരികൾ പറയുന്നു. രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ടാണ്. തെരുവ് വിളക്കുകൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. പോലിസിന്റെ നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതെല്ലാം വടകരയിൽ മോഷ്ടാക്കൾ വിലസുന്നതിന് കാരണമാകുകയാണ്. രണ്ട് വർഷത്തനിടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറോളം മോഷണങ്ങൾ നടന്നിട്ടുണ്ട്. ചില
പാലക്കാട് വോട്ടെടുപ്പ് മാറ്റി; ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ന്
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി. നവംബര്‍ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടി. നവംബര്‍ 13നായിരുന്നു നേരത്തെ വോട്ടെടുപ്പ് തീരുമാനിച്ചത്. കല്‍പ്പാത്ത രഥോത്സവം നടക്കുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. Summary: Palakkad polling postponed
ലഹരിക്കെതിരെ മണിയൂരിലെ വോയിസ് ഓഫ് കുന്നത്തുകര; ബൈക്ക് റാലിയിൽ അണിനിരന്ന് നിരവധി യുവാക്കൾ
മണിയൂർ : ലഹരിക്കെതിരെ പ്രചരണപരിപാടിയുമായി മണിയൂർ വോയിസ് ഓഫ് കുന്നത്തുകര. ലഹരിക്ക് എതിരെ നാടിൻറെ ഒരുമ എന്ന പേരിൽ സംഘടിപ്പിച്ച ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി പയ്യോളി സിഐ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വോയിസ് ഓഫ് കുന്നത്തുകരയുടെ ദശവാർഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സോമസുന്ദരൻ,