Sana

Total 1580 Posts

വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസിൽ അന്വേഷണം വഴിമുട്ടി; അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്ന് പരാതിക്കാരൻ, വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്ജി നല്കി

കോഴിക്കോട്: വടകര വ്യാജ കാഫിർ സ്ക്രീന്ഷോട്ട് കേസില് അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന് വീണ്ടും ഹര്ജി നല്കി. അന്വേഷണത്തിന് കോടതി മേല്നോട്ടം വഹിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്ജി നല്കിയത്. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമാണ് ഹര്ജി നല്കിയത്. ഹൈക്കോടതി നിര്ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്ജിക്കാരന്

മൊബൈൽ ഫോൺ റീചാർജിംഗിന്റെ പേരിൽ തട്ടിപ്പ്, ലിങ്കിൽ തൊടരുത്; മുന്നറിയിപ്പുമായി പോലിസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജിംഗ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കുമുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടർന്ന് റീചാർജിംഗിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം

തൂണേരി പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ജേതാക്കളായി തൂണേരി വെസ്റ്റ് എൽപി

നാദാപുരം : കോടഞ്ചേരി എൽ പി സ്കൂളിൽ നടന്ന തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽപി സ്കൂൾ ജേതാക്കളായി. പേരോട് എൽ പി രണ്ടാം സ്ഥാനവും ,തൂണേരി ഇവി യുപി മൂന്നാം സ്ഥാനവും നേടി. അറബിക് കലാമേളയിൽ സിസി യുപി സ്കൂളും, ജിഎം എൽപി തൂണേരി ഒന്നാം സ്ഥാനം പങ്കിട്ടു. വെള്ളൂർ എംഎൽപി

കടമേരി ക്ഷേത്രം- മൊയിലേത്ത് മീത്തൽ മുക്ക് റോഡ്; പ്രവൃത്തി വേ​ഗത്തിൽ പൂർത്തിയാവുന്നു, പദ്ധതി പൂർത്തിയാക്കുന്നത് ആറു ലക്ഷത്തോളം രൂപാ ചെലവിൽ

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി ക്ഷേത്രം – മൊയിലോത്ത് മീത്തൽ മുക്ക് റോഡ് പ്രവൃത്തി പൂർത്തിയാവുന്നു. പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപയാണ് പ്രവൃത്തിക്ക് വകയിരുത്തിയത്. ആയഞ്ചേരി – തിരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണ് ഇത് .

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂർ പള്ളിക്കുന്ന് വനിത ജയിലിലാണ്

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത്‌ മലപ്പുറം ചേലേമ്പ്ര സ്വദേശിനി

പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മൂരാട് ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ്

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം; കോഴിക്കോട് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കെഎസ്ആ‌ർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്സിം​ഗ് വിദ്യാ‌ർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വ​ദേശി അബി നർഷാദാണ് (24) മരിച്ചത്. രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയിൽ നല്ലളം പോലീസ്‌ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. സുഹൃത്തായ കൊച്ചി സ്വദേശി അബ്ദുൽ അസീസിനൊപ്പം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക

അധ്യാപക ഒഴിവ്

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ജി. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. (ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കാണ് നിയമനം. അഭിമുഖം തിങ്കളാഴ്ച (നവംബർ 11) രാവിലെ 10.30-ന് നടക്കും. Description: Teacher Vacancy

കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ

കുറ്റ്യാടി : കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ചേലക്കാട് ചരളിൽ അർഷാദാണ് റിമാൻഡിലായത്. കുറ്റ്യാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച അർധരാത്രി കക്കട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബൈക്കിൽ എം ഡി എം എ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 2.75 ഗ്രാം എം.ഡി.എം.എയും അളവുതൂക്കയന്ത്രവും കണ്ടെടുത്തു.

നഷ്ടപ്പെട്ട ഉന്മേഷവും മാനസികാരോ​ഗ്യവും വീണ്ടെടുക്കാം; ദിവസവും മുപ്പത് മിനിറ്റ് നടക്കൂ.. ഹൃദയത്തെ സംരക്ഷിക്കൂ

വ്യായാമത്തിൻറെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവൻറീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും

error: Content is protected !!