Sana

Total 902 Posts

108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് തുടരുന്നു; സമരം ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപെടുക്കാത്തതിൽ പ്രതിഷേധിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്ക് തുടരുന്നു. രാവിലെ എട്ട് മുതൽ 11 വരെ മൂന്നു മണിക്കൂറാണ് സംസ്ഥാന വ്യാപകമായി പണിമുടക്ക്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയിട്ടും മാനേജ്മെന്റും സർക്കാരും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചത്. ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ

കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെ അറസ്റ്റ് ചെയ്യണം; ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്. സപ്തംബർ 8,9 തിയ്യതികളിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബാങ്ക് റോഡിൽ നിന്ന് റൂറൽ എസ്പി ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ലോംങ് മാർച്ചിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരിൽ നടക്കും. ലോങ്ങ് മാർച്ചിൽ മുനിസിപ്പൽ

സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം നടപ്പാക്കുക അസാധ്യം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമാതാവിൻറ വിവേചനാധികാരമാണ്. ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക്

കാട്ടുപോത്ത് മുതല്‍ കടുവ വരെ; കക്കയം ഡാം പരിസരത്തെ പ്രകൃതി സൗന്ദര്യം മനംകവരുമെന്നതില്‍ സംശയമില്ല, പക്ഷേ ജാഗ്രത വേണം

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇവ കാണാൻ നിത്യേന നിരവധി സഞ്ചാരികൾ കക്കയത്ത് എത്താറുണ്ട്. നിത്യഹരിതവനം, അർധ നിത്യഹരിതവനം, ഇലപൊഴിയും ആർദ്രവനം,

ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന ശക്തം

അഴിയൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന ശക്തം. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 24 മണിക്കുറും വാഹന പരിശോധന നടക്കുന്നുണ്ട്. വാഹന പരിശോധയ്ക്കായി സർക്കാർ എക്സൈസ് സംഘത്തിന് കാർ അനുവദിച്ചിട്ടുണ്ട് അനുവദിച്ചിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും മാറിയുള്ള വഴികളിലെല്ലാം വാഹന പരിശോധന നടത്തുന്നുണ്ട്. എക്സൈസ് ഇൻസ്പെക്ടർ, അസി. എക്സൈസ്

മുതിർന്നവരെ നിങ്ങൾ ഇനി വീണ്ടും ഭം​ഗിയായി ചിരിക്കൂ; മന്ദഹാസം പദ്ധതിയിൽ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുതിർന്നവരെ നിങ്ങൾക്ക് ഇനി വീണ്ടും ഭം​ഗിയായി ചിരിക്കാം. 60 വയസ്സ് കഴിഞ്ഞ ബിപിഎൽ, എ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ സർക്കാറിന്റെ ധനസഹായം നൽകുന്ന പദ്ധതിയാണ് മന്ദഹാസം. ഈ പദ്ധതി പ്രകാരം കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ മുതിർന്ന പൗരന്മാർക്ക് 10,000 രൂപ ലഭ്യമാകും. ധനസഹായം ലഭിക്കുന്നതിനായി

വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

വില്യാപ്പള്ളി : വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഇൻ ഇംഗ്ലീഷ് (സീനിയർ) എൻ.വി.ടി. കെമിസ്ട്രി (ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികളുടെ കൂടിക്കാഴ്ച സെപ്തംബർ 11-ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. Description: Vilyapally MJ. Vocational Higher Secondary School Teacher

റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു, പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം; റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി ജയരാജൻ

കണ്ണൂർ: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഎം നേതാവ് പി. ജയരാജൻ. പിജെ ആർമിയും ഞാനും തമ്മിലുള്ള ബന്ധം ഇല്ലായെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്താൻ വേണ്ടി പല ശ്രമങ്ങളും നടക്കുന്നുണ്ട്. വ്യാജവാർത്തകളൊന്നും കേരളത്തിലെ പ്രബുദ്ധരായ ഇടതുപക്ഷ രാഷ്ട്രീയ സംസ്കാരമുള്ള ജനങ്ങൾക്കിടയിൽ

തണ്ണീർപ്പന്തലിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതി കസ്റ്റഡിയിൽ

തണ്ണീർപ്പന്തൽ : തണ്ണീർപ്പന്തലിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. വൈകാതെ നാദാപുരം പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കടമേരി ആർ.എ.സി ഹൈസ്കൂളിന് സമീപം ഇന്നലെ വൈകീട്ടാണ് സംഭവം. കടമേരി വാണികണ്ടിയിൽ ഇല്യാസിനാണ് വെട്ടേറ്റത്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ദഗിലേഷ് എന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. സ്കൂളിനുസമീപം ഓട്ടോ നിർത്തി ഈ പരിസരത്തെ മരണം നടന്ന

സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് തിരുവമ്പാടി സ്വദേശി മരിച്ചു

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു.

error: Content is protected !!