Sana
ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്; നീർക്കെട്ട് നിസ്സാരക്കാരനല്ല
ശരീരത്തിൽ നീർക്കെട്ട് അഥവാ വീക്കം ഉണ്ടാക്കുക വളരെ സാധാരണമായ കാര്യമാണ്. പരിക്കോ അണുബാധയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധമാണത്. ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്. നീർക്കെട്ട് നിസ്സാരക്കാരനല്ല. തിരിച്ചറിയാം 5 ലക്ഷണങ്ങളിലൂടെ. വളരെ പെട്ടെന്ന് വന്നുപോകുന്ന നീർക്കെട്ടുകൾ ഉണ്ട്. അതുപോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന നീർക്കെട്ടുകളും ഉണ്ട്. വേദന വേദന തന്നെയാണ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ്; കേരള- കാലിക്കറ്റ് സർവകലാശകൾ ഫീസ് നിരക്ക് വർധിപ്പിച്ചു
കോഴിക്കോട് : നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് വർധിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും പരീക്ഷ ഫീസുകൾ വലിയ വർധനവ് വരുത്തി. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാർഥിയും 1375 രൂപ മുതൽ 1575 രൂപ വരെ ഫീസിനത്തിൽ നൽകേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം
മണിയൂർ കരുവഞ്ചേരിയിലെ വിലങ്ങിൽ സുരേന്ദ്രൻ അന്തരിച്ചു
മണിയൂർ: കരുവഞ്ചേരിയിലെ വിലങ്ങിൽ സുരേന്ദ്രൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: സൗദാമിനി മക്കൾ: ഹരിപ്രിയ, സോനു മരുമകൻ: സുഷാജ് സഹോദരങ്ങൾ: മല്ലിക, പ്രദീപൻ, മിനി, ഗിരിന്ദ്രൻ.
വളയം ജാതിയേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്കുമറിഞ്ഞു; ഒരാൾക്ക് പരിക്ക്
വളയം : സ്കൂട്ടറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്കുമറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ യുവാവിനാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ജാതിയേരി ചെറുമോത്ത് റോഡിലാണ് അപകടം. സ്കൂട്ടർ ഇടിച്ചതിനെത്തുടർന്ന് വെട്ടിച്ച ഓട്ടോറിക്ഷ റോഡരികിലെ തോട്ടിലേക്കുമറിയുകയായിരുന്നു. ഓട്ടോഡ്രൈവറും യാത്രക്കാരിയും അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. വാവാട് സ്വദേശി മുഹമ്മദ് ഫൗസ് ആണ് പിടിയിലായത്. 17 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പോലിസ് കണ്ടെടുത്തു. കൊടുവള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇവിടെ എംഡിഎംഎ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു. പ്രദേശത്തെ സ്ഥിരം ലഹരി വില്പനക്കാരൻ ആണെന്ന് പൊലീസ് പറഞ്ഞു.
അഴിയൂർ മൂന്നാം ഗേറ്റ് കേളോത്ത്ചാലിൽ മേൽ ശോഭ അന്തരിച്ചു
അഴിയൂർ: മൂന്നാം ഗേറ്റ് കേളോത്ത്ചാലിൽ മേൽ ശോഭ അന്തരിച്ചു. അറുപത്തിരണ്ടു വയസായിരുന്നു. ഭർത്താവ്: പരേതനായ ശശിധരൻ മകൻ: അഭിലാഷ് സഹോദരി: പ്രഭാവതി സംസ്കാരം രാവിലെ വീട്ടു വളപ്പിൽ നടന്നു.
ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
വടകര: ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. കാർത്തികപ്പള്ളി ചെക്കിയോട്ടിൽ ഷനൂപിനെയാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പാലയാട്ട് മീത്തൽ അനഘ അശോകിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അന്ന് തന്നെ ഷനൂപിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മമ്മ മാതുവിനും പരിക്കേറ്റിരുന്നു. അനഘ വടകര സ്വകാര്യ ആശുപത്രിയിൽ
തുലാവർഷ മഴ തുടരും; വരും മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ മഴ തുടരും. വരും മണിക്കൂറിൽ സംസ്ഥാനത്തെ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം; തിങ്കളാഴ്ച വില്ല്യാപ്പള്ളിയിൽ കലാമാമാങ്കത്തിന് തുടക്കമാകും
വടകര: തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം 11 മുതൽ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. 300 ഇനങ്ങളിൽ നാലു ദിവസങ്ങളിലായി നാലായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. തിങ്കളാഴ്ച രചന മൽസരങ്ങളാണ് നടക്കുന്നത്. തുടർന്നുള്ള മൂന്ന്ദിവസങ്ങളിൽ ഏഴുവേദികളിലായി മൽസരങ്ങൾ നടക്കും. പുതിയ ഇനങ്ങളിൽ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം എന്നിവയും ഉണ്ടാവും. ചൊവ്വാഴ്ച
കണ്ണൂർ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; സിനിമ കാണാനെത്തിയ രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. സിനിമ കാണാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. സിനിമാ പ്രദർശനം നടക്കുന്നതിനിടെയായിരുന്നു അപകടം . തിയേറ്ററിൻ്റെ മേൽക്കൂരയിലേക്ക് ടാങ്ക് തകർന്ന് വീഴുകയായിരുന്നു. തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് സിനിമാ പ്രദർശനം നടക്കുന്ന ഹാളിനുള്ളിലേക്ക് വീണു. വാട്ടർ ടാങ്കിനൊപ്പം കോൺക്രീറ്റ്