Sana
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാദാപുരം –കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി, ഗതാഗതക്കുരുക്ക് രൂക്ഷം
നാദാപുരം: നാദാപുരം –കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രാ ദുരിതത്തെക്കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇന്നലെ കല്ലാച്ചി ഭാഗത്താണ് റീ ടാറിങ് പ്രവൃത്തികൾ നടത്തിയത്. ഇന്നും പണി തുടരും. 8 കോടി രൂപ ചെലവിൽ പെരിങ്ങത്തൂർ മുതൽ കക്കട്ടിൽ വരെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അതിനാൽ ഈ റൂട്ടിൽ ഗതാഗത
താൽക്കാലിക ഡ്രൈവർ നിയമനം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം, ഹരിതകർമ സേനയുടെ വാഹനം എന്നിവയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നത്. നിയമന അഭിമുഖം 15ന് രാവിലെ 11മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. Description: Hiring of temporary driver
‘ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചു കൂടാ, കുടിക്കുന്ന വെള്ളത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും കാര്യത്തിൽ അശ്രദ്ധ പാടില്ല’; ഹൈപ്പറ്റൈറ്റീസ് എ ചെറുപ്പക്കാരുടെ ജീവനെടുക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർ ഷമീറിന്റെ കുറിപ്പ്
സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ.കാരണമുള്ള മഞ്ഞപ്പിത്തവും ഇതുണ്ടാക്കുന്ന മരണങ്ങളും കൂടിയിരിക്കുകയാണ്. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന രോഗമാണിത്. താരതമ്യേന വലിയ സങ്കീർണ്ണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമായാണ് കാണപ്പെടുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിഷ്യൻ ആയ ഡോക്ടർ വി.കെ.ഷമീറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. ഹെപ്പറ്റൈറ്റീസ് എ. പിടിപെടാതിരിക്കാനുള്ള
പ്രാദേശിക കളിക്കാർക്ക് വളർന്ന് വരാൻ കൂടുതൽ അവസരങ്ങൾ നൽകുക; ഒഞ്ചിയം പ്രീമിയർ ലീഗ് സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി ഇഎംഎസ് മോർണിംഗ് സിസി കല്ലറോത്ത്
അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തിലും, മാഹി മുൻസിപ്പാലിറ്റിയിലും ഉൾപ്പെട്ട ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ഇഎംഎസ് കല്ലറോത്തിൻ്റെ അതുൽ സോമനെ തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ ഷഹബാസ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പിലാക്കുൽ ഗോപാലൻ സ്മാരക വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.പി പ്രീജിത്ത് കുമാർ വിജയികൾക്ക് കൈമാറി. പികെകെ ബസാർ സ്പോൺസർ ചെയ്ത
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റിൽ, ആവശ്യക്കാർ ബന്ധപ്പെടുന്നത് വാട്സ് ആപ് വഴി
കോഴിക്കോട് : വൻതോതിൽ കഞ്ചാവുമായി രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്നും യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത്. ജി.സിയാണ് അറസ്റ്റിലായത്. വിൽപനക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ
താനൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വടകര സ്വദേശി പോലിസ് പിടിയിൽ; കൊയിലാണ്ടിയിൽ പിടിയിലായത് നിരവധി കേസുകളിലെ പ്രതി
കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന പത്തൊൻപതുകാരനെ കൊയിലാണ്ടിയിൽ വെച്ച് പോലീസ് പിടികൂടി. പയ്യോളി ഭജനമഠത്തിനടുത്ത് താമസിക്കുന്ന വടകര സ്വദേശി മിഹാലിനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ കൊയിലാണ്ടി ടൗണിൽ നൈറ്റ് പെട്രേളിംങ് നടത്തുന്നതിനിടെ നിർത്താതെ പോയ ബൈക്കിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച
കൊയിലാണ്ടി കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് അപകടം. രാത്രി 9 മണിയോടെ കൊല്ലത്തെ വില്ലേജ് ഓഫീസിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. കൊല്ലം ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്കിനെ കണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കൊയിലാണ്ടി
ഓർക്കാട്ടേരി മണപ്പുറം കൈപ്രത്ത് ബാലൻ അന്തരിച്ചു
ഓർക്കാട്ടേരി: മണപ്പുറം കൈപ്രത്ത് ബാലൻ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. റിട്ടയേഡ് എഫ് സി ഐ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സരോജിനി മക്കൾ: അജിത്ത് ചന്ദ്രൻ (ഐശ്വര്യ ടെക്സ്റ്റയിൽസ് വടകര,അനശ്വര ടെക്സ്റ്റയിൽസ് ഓർക്കാട്ടേരി), രവിചന്ദ്രൻ (മുദ്ര ബുക്സ്റ്റാൾ ഓർക്കാട്ടേരി), സവിത ( റിട്ട:അധ്യാപിക നരിക്കുന്ന് യുപി സ്കൂൾ)അനിത (അധ്യാപിക നരിക്കുന്ന് യു പി സ്കൂൾ) മരുമക്കൾ: മിനി, ലിഷ
ദേശീയ പാതയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് അപകടം; കാപ്പാട് സ്വദേശി മരിച്ചു
കോഴിക്കോട്: ദേശീയ പാതയിൽ കോഴിക്കോട് പൂളാടിക്കുന്ന് സ്കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ കാപ്പാട് സ്വദേശി മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി രതീഷ് (41) ആണ് മരിച്ചത്. ഹിമാലയൻ ബുള്ളറ്റ് ബൈക്കാണ് സ്കൂട്ടറിലിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. 3 യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റ് രതീഷും ഭാര്യ സിൻസിയും യാത്ര ചെയ്യുകയായിരുന്ന
ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ തിളങ്ങി നാദാപുരം സ്വദേശിനിയായ ഏഴാം ക്ലാസ്സുകാരി; ‘ടേൽസ് ഒഫ് ലോക് വുഡ്ലാൻറ് ദി ബ്ലൂ ഗേറ്റ് ‘ ഇംഗ്ലീഷ് ഫാൻ്റസി നോവൽ പ്രകാശനം ചെയ്തു
നാദാപുരം: ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ തിളങ്ങി നാദാപുരം സ്വദേശിനി. അയിഷ അലിഷ്ബ എന്ന ഏഴാം ക്ലാസ്സുകാരി എഴുതിയ ‘ടേൽസ് ഒഫ് ലോക് വുഡ്ലാൻറ് ദി ബ്ലൂ ഗേറ്റ് ‘ എന്ന ഇംഗ്ലീഷ് ഫാൻ്റസി നോവൽ ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി. നിസാർ തളങ്കര മാധ്യമ പ്രവർത്തകൻ കമാൽ വരദൂറിന്