Sharanya

Total 1189 Posts

വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുന്നു

നാദാപുരം: വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അടിച്ചിപ്പാറയില്‍ തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ വ്യാപകനാശമാണ് ഉണ്ടായത്. അതിന്റെ ആഘാതത്തില്‍ നിന്നും

കനത്ത മഴ തുടരുന്നു: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ

വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു.

മരണസംഖ്യ ഇരുന്നൂറിലേയ്ക്ക്; കാണാതായവര്‍ ഇരുനൂറിലധികം, ദുരന്തഭൂമിയായി വയനാട് മുണ്ടക്കൈ ഗ്രാമം

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു. മരണ സംഖ്യ ഇരുനൂറിലേയ്ക്ക് കടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി. 82 ക്യാമ്പുകളിലായി 8107 ആളുകളാണ് കഴിയുന്നത്. മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ സ്ഥലത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അനാവശ്യമായി സഹായങ്ങള്‍ വയനാട്ടിലേയ്ക്ക് എത്തിക്കുന്നത് ഒഴിവാക്കണമെന്ന്

എടച്ചേരി തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

എടച്ചേരി: തുരുത്തിയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. കൈക്കണ്ടത്തില്‍ അനീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. തുരുത്തിപുഴയുടെ സമീപത്തുള്ള തോട്ടിലൂടെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നുവെന്നാണ് വിവരം. മകനെ തിരഞ്ഞ് എത്തിയ അച്ഛന്‍ നാണുവാണ് തോണി മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

ചോമ്പാല മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു

ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ്‌ മേമുണ്ട (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത. മരുമക്കൾ: മനോജ്‌ കുമാർ തളിപ്പറമ്പ (ദുബായ്), സിന്ധു വി.കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തോടന്നൂര്‍ ബ്ലോക്ക്),

കാലവര്‍ഷക്കെടുതി; ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടുവരെ നീട്ടി

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടു വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടിയത്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക്

കനത്ത മഴയില്‍ വ്യാപകനാശം; ഭാഗികമായി തകര്‍ന്ന്‌ മഞ്ചേരിക്കടവ്, കടോളിക്കടവ് പാലങ്ങള്‍, ആശങ്കയില്‍ പ്രദേശവാസികള്‍

നാദാപുരം: കനത്ത മഴയില്‍ രണ്ട് പാലങ്ങള്‍ ഭാഗികമായി തകര്‍ന്നതോടെ പുളിയാവ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. ചെക്യാട് -നാദാപുരം പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മഞ്ചേരിക്കടവ് പാലം, ചെക്യാട്-തൂണേരി ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കടോളിക്കടവ് പാലം എന്നിവയാണ് ഇന്നലെ പെയ്ത കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നത്‌. രണ്ട് പാലങ്ങളുടെയും കൈവരികൾ തകരുകയും പാലത്തിന്റെ ഫില്ലറുകൾക്ക് തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്‌. വിലങ്ങാട് ഉരുള്‍പൊട്ടലിന്റെ ഭാഗമായി

അതിതീവ്ര മഴ: അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക, പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിനാല്‍ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍

കനത്ത മഴ: കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, ക്വാറി പ്രവർത്തനങ്ങള്‍ നിര്‍ത്താനും ഉത്തരവ്‌

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം

error: Content is protected !!