Sharanya
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മാത്യുവിനാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുളത്തിങ്കല്‍ മാത്യു
അത്യാവശ്യമില്ലാത്ത ഒരാളും വയനാട്ടിലേക്ക് പോകേണ്ടതില്ല; അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും
താമരശ്ശേരി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനാല്‍ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുമെന്ന് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും വയനാട്ടിലേക്ക് കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയർപോര്‍ട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി
എടച്ചേരി തുരുത്തിയില്‍ യുവാവ് തോണിയില്‍ നിന്ന് വീണ് മരിച്ചത് വീട്ടിലേക്ക് പോവുന്നതിനിടെ; അനീഷിന്റെ ആകസ്മിക മരണത്തില്‍ വിങ്ങി നാട്
എടച്ചേരി: തുരുത്തിയില്‍ തോണിയില്‍ നിന്ന് യുവാവ് വീണ് മരിച്ചത് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയില്‍. കൈക്കണ്ടത്തില്‍ അനീഷ് (39) ആണ് ഇന്നലെ പകല്‍ 12മണിയോടെ തോണിയില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അനീഷും കുടുംബവും സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഇതിനിടെ ബുധനാഴ്ച അച്ഛനൊപ്പം സ്വന്തം
കൂത്തുപറമ്പില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മുങ്ങി മരിച്ചു
കൂത്തുപറമ്പ്: പന്ന്യോറയില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാവേലിമുക്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ ബുധാസിന്റെ ഭാര്യ ഖുശ്ബു (23) ആണ് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നീ കുട്ടികളാണ് മരിച്ചത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ മഴക്കാലമയാതുകൊണ്ടുതന്നെ ക്യാമ്പില്‍ കഴിയുന്നവര്‍ ആരോഗ്യ ശുചിത്വം പാലിക്കണമെന്നും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *വ്യക്തിശുചിത്വം പാലിക്കുക *തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക *ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന ഓരോ രൂപയും സുരക്ഷിതം, ധൈര്യമായി പണമയക്കാം, കൃത്യമായ കണക്കുകളിതാ
വയനാട്: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിനായി ഒറ്റക്കെട്ടായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ജനങ്ങളെയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടത്. ജാതിയുടെയും മതത്തിന്റെയും മറ്റ് അതിര്‍വരമ്പുകളെല്ലാം മാറ്റിനിര്‍ത്തിയാണ് കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും വയനാട്ടിലെ ജനതയ്ക്കായി സഹായം എത്തിക്കുന്നത്. ഇതിനിനിടയില്‍ വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന്
ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും, തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം
കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലുമാണ് തീരുമാനം. പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട്
ദുരിതപെയ്ത്തിലും വിശന്നിരിക്കുന്നവരെ ‘ഹൃദയപൂർവ്വം’ചേര്‍ത്ത്പ്പിടിച്ച് ചെറുവണ്ണൂര്‍; ഡി.വൈ.എഫ്.ഐ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 3405 പൊതിച്ചോറുകള്‍
ചെറുവണ്ണൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ, ചുറ്റോട് ചുറ്റും വെള്ളക്കെട്ട്, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍. എന്തൊക്കെയായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ ചെറുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത മഴയെയും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഇന്നായിരുന്നു ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയിയുടെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ
കാണാതായ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി
പേരാമ്പ്ര: കാണാതായ ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കോഴിക്കോട് നിന്നുമാണ് കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി വീട്ടുകാരോട് പറയാതെ സ്‌ക്കൂട്ടറുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഒരാള്‍ കുട്ടിയെ തിരിച്ചറിയുന്നതും വീട്ടില്‍ അറിയിക്കുന്നതും.
ദുരിതപ്പെയ്ത്ത്: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ
വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്. ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട്