Sharanya
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08/08/2024)
ഇന്നത്തെ ഒ.പി (08.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഓപ്പറേഷന്‍ 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)
കൊയിലാണ്ടി ഉള്ളൂര്‍ക്കടവില്‍ കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേത്; മരിച്ചത് പേരാമ്പ്ര സ്വദേശി
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് പുഴയില്‍ നിന്ന് ചാടി മരിച്ച ആളുടേതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവെച്ച പറമ്പില്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ബാലുശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതലാണ് റാഷിദിനെ കാണാതായത്. തുടര്‍ന്ന് കണയങ്കോട് പാലത്തിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയില്‍
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; സഹതടവുകാരൻ്റെ അടിയേറ്റ് തടവുകാരൻ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം. കോളയാട് ആലച്ചേരി സ്വദേശി കരുണാകരന്‍ (86) ആണ് മരിച്ചത്. സഹതടവുകാരന്റ അടിയേറ്റാണ് ഇയാള്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയിലില്‍ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊയിലാണ്ടി ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ യുവാവിന്റെ മൃതദേഹം; കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേതെന്ന് സംശയം
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിച്ചു. ഇന്ന് ഉച്ചയോടെ പാലം പണി നടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. കണയങ്കോട്ട് പാലത്തിന് സമീപത്തുനിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹമാണെന്ന സംശയമുണ്ട്. പാലത്തിന്റെ കമ്പിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം കരയിലേക്ക്
ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ
കണ്ണൂര്‍: പോക്‌സോ കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്മൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്ത്. ചാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് ബന്ധുക്കൾ നൽകിയ പരാതി.
വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന് അയോഗ്യത
പാരിസ്: വനിത ഗുസ്തിയില്‍ മികച്ച പ്രകടനവുമായി ഫൈനലിലേക്ക് യോഗ്യത നേടി രാജ്യത്തിന്റെ സുവര്‍ണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് വിനേഷിന് തിരിച്ചടിയായത്. 50 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഇനത്തിലാണ് വിനേഷ് മത്സരിച്ചത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറാ
8,9 ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍ പാസില്ല; പത്താം ക്ലാസ് പാസാവാനും മിനിമം മാര്‍ക്ക് നിര്‍ബന്ധം
തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ തലത്തില്‍ ഓള്‍ പാസ് ഒഴിവാക്കുന്നു. ഇനി മുതല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ ഓള്‍ പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. വിദ്യാഭ്യാസ മന്ത്രി സമര്‍പ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഓള്‍ പാസ് നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ
കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ സൗജന്യ തിമിരശസ്ത്രക്രിയ; പങ്കെടുക്കാന്‍ ചെയ്യേണ്ടത്
കോഴിക്കോട്: കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയില്‍ സൗജന്യ തിമിരശസ്ത്രക്രിയ. സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ളവരെ ആഗസ്റ്റ് 11ന് തെരഞ്ഞെടുക്കും. 45 വയസിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ പേരും വയസും സ്ഥലവും വാട്‌സ്ആപ്പ് ചെയ്യണം. ഫോണ്‍: 9746433466.
വിലങ്ങാട് ഉരുള്‍പൊട്ടല്‍: വാസയോഗ്യമല്ലാതായത് 56 വീടുകള്‍ , വിവിധ വകുപ്പുകള്‍ കണക്കെടുപ്പ് ആരംഭിച്ചു, പുനരുദ്ധാരണത്തിന് നടപടികള്‍ തുടങ്ങി
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ തകര്‍ത്ത വിലങ്ങാടില്‍ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. നോഡല്‍ ഓഫീസറായി നിയമിച്ച ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലില്‍ 56 വീടുകളാണ് വാസയോഗ്യമല്ലാതായി പോയത്. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലുള്ള വീടുകളാണ് വാസ യോഗ്യമല്ലാതായത്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്നലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
തൂണേരിയില്‍ കൂണ്‍ ഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു
തൂണേരി: കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന തൂണേരി ബ്ലോക്കില്‍ നടപ്പാക്കുന്ന കൂണ്‍ഗ്രാമം പദ്ധതിയിലേക്ക് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ചെറുകിട കൂണ്‍ ഉല്‍പ്പാദന കേന്ദ്രം, വന്‍കിട ഉല്‍പ്പാദന കേന്ദ്രം, സംസ്‌കരണ കേന്ദ്രം, വിത്തുല്‍പ്പാദന കേന്ദ്രം, പാക്ക് ഹൗസ്, കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയ്ക്ക് വ്യക്തികള്‍ക്കും ഗ്രൂപ്പകള്‍ക്കും അപേക്ഷിക്കാം. ആഗസ്ത് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്