Sharanya

Total 1189 Posts

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം; വടകര ഭാഗം കൂടി ഉൾപ്പെടുത്താന്‍ ധാരണ, കച്ചവടക്കാർക്ക് നോട്ടീസ് നൽകും

വടകര: ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനത്തിൽ വടകര ഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കാൻ വടകര നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വ്യാപാര വ്യവസായി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വടകര ഭാഗത്ത് സ്ഥലം വിട്ടു കിട്ടാത്തത് കാരണം ഈ ഭാഗം ഒഴിവാക്കി പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർപേഴ്‌സണ്‍ കെ.പി ബിന്ദുവിൻ്റെ

വയനാടിനെ ചേര്‍ത്ത്പ്പിടിക്കാം; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി വടകര റൂറല്‍ ബാങ്ക്‌

വടകര: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ വടകര തഹസിൽദാർ സുഭാഷ് ചന്ദ്രബോസിന് കൈമാറി. പരിപാടിയിൽ ബാങ്ക് സെയിൽ ഓഫീസർ കെ.എം ബീന, ബാങ്ക് ഡയറക്ടർമാരായ എ.കെ ശ്രീധരൻ, പി.കെ സതീശൻ, ടി.ശ്രീനിവാസൻ, എം.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി.പി കുഞ്ഞിരാമകുറുപ്പിന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടും, മുൻ ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന വി.പി കുഞ്ഞിരാമകുറുപ്പിൻ്റെ 45-ാം മത് ചരമവാർഷികദിനത്തില്‍ വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. വി.പി സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി അതിവേഗം പരിഹാരം; കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി

കോഴിക്കോട്‌: സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവിൽ കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ നിരീക്ഷിക്കുന്നതിനും വിലയിരുത്തിന്നതിനുമുള്ള ഒരു തത്സമയ, കേന്ദ്രീകൃത സംവിധാനം

‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്‌

കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു

ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു

ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; പ്രതിഷേധം ശക്തമാകുന്നു, ഉപവാസ സമരവുമായി ആർ.ജെ.ഡി

വടകര: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നാളെ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ രാവിലെ 9.30.മുതൽ വൈകിട്ട് 4

‘മെഡല്‍ നേട്ടത്തില്‍ സന്തോഷം’; വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച സന്തോഷത്തില്‍ തളിപ്പറമ്പ് സ്വദേശി

വടകര: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ സന്തോഷത്തിലാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സുമേഷ് ടിപി. അവാര്‍ഡ് നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അഞ്ച് മാസക്കാലം വടകര പോലീസ് സ്‌റ്റേഷനില്‍ സേവനമനുഷ്ടിച്ച സുമേഷിന്റെ അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും സന്തോഷം ഏറെയാണ്. ലഹരിക്കടത്ത്, പോക്‌സോ, മോഷണം, കൊലപാതം തുടങ്ങിയവയുമായി

ഷിരൂരിലെ മണ്ണിടിച്ചില്‍; ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ ലോഹഭാഗം കണ്ടെത്തി, നാവികസേനയും ഇന്ന് തിരച്ചിലിനിറങ്ങും

ബംഗളുരു: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയാണ്. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. ഇത് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി

വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികള്‍

നാദാപുരം: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്ത് ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ പഠനം നടത്തുന്ന സംഘമാണ് എത്തുക. വിലങ്ങാട് പഠനം നടത്തുന്ന വിദഗ്ധരും വയനാട്ടില്‍ നിന്നെത്തുന്ന സംഘവും നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് നല്‍കുക. തിങ്കളാഴ്ച വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ

error: Content is protected !!