Sharanya

Total 1189 Posts

ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി സെപ്റ്റംബർ 20

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം, ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്‌. ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, ഉത്തരവാദികളായ അധികൃതരുടെ രാജി, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ.

ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി; കാസർകോട് യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർകോട്: ദേശീയപതാക ഉയർത്തിയ ഇരുമ്പ് കൊടിമരം മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ്‌ യുവ വൈദികൻ മരിച്ചു. കാസർകോട് മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ദേശീപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍

അഴിയൂർ ചുങ്കം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു

അഴിയൂർ: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഫ്‌വാൻ, യാസീൻ. ഉമ്മ: നബീസ, ഉപ്പ: പരേതനായ ഉസ്മാൻ. സഹോദരങ്ങൾ: ഫസിലു, സുഹറ, ഫൗസി, ഫസീല.

കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ബര്‍ഗറില്‍ ജീവനുള്ള പുഴു; തിരിച്ചറിഞ്ഞത് രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍, രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും

കോഴിക്കോട്: ചിക്കന്‍ ബര്‍ഗറില്‍ നിന്നും ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടു. വെള്ളിമാടുകുന്ന് മൂഴിക്കലിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്‍ നിന്നും വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാര്‍ വാങ്ങിയ രണ്ട് ചിക്കന്‍ബര്‍ഗറില്‍ ഒന്ന് മുഴുവനായും കഴിച്ചു. തുടര്‍ന്ന് രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ

പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ – റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ചന്ദ്രശേഖരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍, വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭ നിയമജ്ഞനുമായ കെ.ചന്ദ്രശേഖരന്റെ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത്

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; ഉപവാസ സമരം സംഘടിപ്പിച്ച്‌ ആർ.ജെ.ഡി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് എം.എല്‍.എയുടെ ഉറപ്പ്‌

വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുളള റെയിൽവേയുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും, നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശൃപ്പെട്ട് രാഷ്ട്രീയ ജനതാദൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷാ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസവും ഒപ്പ് ശേഖരണവും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം

വടകരയില്‍ ട്രെയിനിന് നേരെ കല്ലേറ്; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്‌

വടകര: വടകരയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി സദ്ദാം അലിയാണ് വടകര പോലീസിന്റെ പിടിയിലായത്‌. ഇന്ന് രാവിലെ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെിയിനിന് നേരെ പാലോളിപ്പാലത്ത് വച്ചാണ് പ്രതി കല്ലെറിഞ്ഞത്. കല്ലെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തിക്കോടി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര സിഐ

78ാമത് സ്വാതന്ത്ര്യദിനം; വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍, ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് നാട്‌

വടകര: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച ‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടി പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രീൻ വാർഡ് ലീഡർമാർ എന്നിവർ പങ്കെടുത്ത പരിപാടി നഗരസഭാ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം 12 ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട്‌

കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഗസ്റ്റ് 17നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ

error: Content is protected !!