Sharanya
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍
നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണുവും സംഘവും
വളയം താനക്കോട്ടൂരില്‍ നിന്നും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
വളയം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സുജിന്‍ നസ്‌കര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്. താനക്കോട്ടൂർ പ്രദേശത്ത് നിന്നും ഇന്നലെ പുലര്‍ച്ചെ 2മണിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 930ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. Description: Non-state worker
നാദാപുരം ഗവ.കോളേജിൽ സീറ്റുകൾ ഒഴിവ്; വിശദമായി നോക്കാം
നാദാപുരം: ഗവ. കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് വിവിധ വിഷയങ്ങളിൽ എസ്‍സി, എസ്ടി, എൽഎസ്, ഒബിഎക്സ്, ഇഡബ്ല്യുഎസ് സംവരണ സീറ്റുകളില്‍ ഒഴിവ്. ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ 24ന് 3മണിക്ക് അകം ഹാജരാകമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2995150. Description: vacancies in Nadapuram Govt. College; Let’s see in
അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു
അയനിക്കാട്: വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. മക്കള്‍: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത്. മരുമക്കള്‍: രാജന്‍ കോറോത്ത് (മൂരാട്), ഹരിദാസന്‍ തോട്ടത്തില്‍ (ബാലുശ്ശേരി), ഗീത ശ്രീജിത്ത് (അയനിക്കാട്) (പയ്യോളി മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്). Description: Ayanikkad Vellyot Janaki Amma passed away.
തിരുവള്ളൂരിലെ ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാന്‍ ശ്രമം; മലയിലേക്കുള്ള റോഡ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍, മണ്ണിടിച്ചില്‍ ഭീഷണിയില്‍ മുന്നൂറോളം കുടുംബം
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലാറമല ഇടിച്ച് മണ്ണെടുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസങ്ങളിലായി മലയുടെ താഴെ റോഡ് വെട്ടുന്നത് നാട്ടുകാര്‍ തടഞ്ഞു. ദേശീയപാത നവീകരണത്തിന് വേണ്ടിയുള്ള മണ്ണെടുക്കാന്‍ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ അടുത്തിടെ മല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനാല്‍ പരിസരത്ത് നിന്നും മലയുടെ മുകളിലേക്ക് റോഡ് വെട്ടാന്‍ കമ്പനി തുടങ്ങിയത്.
അഡ്വ എം.കെ പ്രേംനാഥ് അനുസ്മരണം സെപ്തംബര്‍ 29ന്; സ്വാഗതസംഘം രൂപീകരിച്ചു
വടകര: ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ.യുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെ സെപ്തംബര്‍ 29ന് നടക്കും. പരിപാടിയുടെ ഭാഗമായി വടകരയിൽ 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന
ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിഞ്ഞൊരുങ്ങാന്‍ തയ്യാര്‍; വടകരയില്‍ ഇത്തവണ ആർഭാടങ്ങളില്ലാതെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ
വടകര: വടകരയില്‍ ഇത്തവണ ആര്‍ഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വൈകിട്ട് നാല് മണിക്ക് വടകര ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കും. ടൗണ്‍ഹാളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി
പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവേസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്ത് 27ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Puthur Govt Higher Secondary School.
ഹെൽത്തി കേരള പരിശോധന; കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു, 9 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കുറ്റ്യാടി: കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ഹെൽത്തി കേരള പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങൾ, ഡേറ്റ് കഴിഞ്ഞ പാക്കറ്റ് പാൽ മുതലായവ പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ലീഗൽ നോട്ടീസ് നൽകുകയും, COTPA
‘കളഭകേസരി’ പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു
കോട്ടയം: കളഭകേസരി എന്നറിയപ്പെടുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള മോഴയാനയായ അർജുൻ അസം സ്വദേശിയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിന് വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. തുടര്‍ന്നാണ് ഇന്ന്