Sharanya
പത്താംതരം തുല്യതാപരീക്ഷ; സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം
തിരുവനന്തപുരം: ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ
പുറമേരി കല്ലുംപുറത്ത് മഞ്ഞപ്പിത്ത ഭീഷണി; ഇതുവരെയായി ചികിത്സ തേടിയത് 11 പേര്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
വടകര: പുറമേരി പഞ്ചായത്തിലെ കല്ലുംപുറം പത്താം വാര്‍ഡില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് പതിനൊന്ന് പേര്‍. കല്ലുംപുറത്തെ നാല് വീടുകളിലെ കുട്ടികളടക്കമുള്ള 11പേരാണ് ചികിത്സ തേടിയത്. നിലവില്‍ എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജ്യോതിലക്ഷ്മി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ കൃത്യമായ രീതിയില്‍
ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നു മുതൽ; സമയപ്പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. 12ന് ആണ് അവസാനിക്കുക. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം
വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം
വടകര: വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ നാലിന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0496 2994050. Description: Doctor Appointment in Vanimel Panchayat Family Health Centre
വിവാഹമണ്ഡപത്തിലേക്ക് ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; പ്രതിശ്രുത വരന്‍ ജീവനൊടുക്കി
മലപ്പുറം: വിവാഹദിനത്തില്‍ മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ശുചിമുറിയില്‍ കൈ ഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ്
പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഡ്വ.എം.കെ പ്രഭാകരന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
വടകര: വടകരയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന അഡ്വ.എം.കെ പ്രഭാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ വി.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കാവിൽ രാധാകൃഷ്ണൻ, പുറന്തോടത്ത്
വടകര ജില്ലാ ആശുപത്രി റിട്ട.ഹെഡ് നഴ്‌സ് പണിക്കോട്ടി റോഡ് ഉണിത്രോത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു
വടകര: വടകര ജില്ലാ ആശുപത്രി റിട്ട.ഹെഡ് നഴ്‌സ് കുട്ടോത്ത് പണിക്കോട്ടി റോഡ് ഉണിത്രോത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാജഗോപാലന്‍ നായര്‍. മക്കള്‍: ഷിജിനി, ജിനീഷ് (ആയുഷ് വകുപ്പ്, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍), നിധീഷ്. മരുമക്കള്‍: സുരേഷ്, മഞ്ജു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജന്‍ (ഇരുവവരും വിമുക്ത ഭടന്‍), പത്മിനി (റിട്ട.എസ്.ഐ). Description: Vadakara
തൊഴിലുറപ്പ് തൊഴിലാളികൾ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; വയനാടിൻ്റെ കണ്ണീരൊപ്പാൻ ഒരുമിച്ച് പ്രവര്‍ത്തിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയൂർ: മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും സമാഹരിച്ച തുക ടി.പി രാമകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ 276054 രൂപയും, കുടുംബശ്രീ അംഗങ്ങൾ 212580 രൂപയും,
പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ
മലപ്പുറം: പിതാവ് കാര്‍ ഓടിക്കാന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മകന്‍ നീറ്റാണിമ്മല്‍ ഡാനിഷ് മിന്‍ഹാജിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിക്കുവാന്‍ പിതാവിനോട് താക്കോല്‍ ചോദിച്ചപ്പോള്‍ മകന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ കാര്‍ തരാന്‍ കഴിയില്ലെന്നും ലൈസന്‍സ്
‘അഡ്ജസ്റ്റ്‌മെന്റ് കാര്യങ്ങള്‍ക്കോ, കിടക്ക പങ്കിടാനോ ആവശ്യപ്പെട്ടാല്‍ തയ്യാറാണോ’; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടി
പേരാമ്പ്ര: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നിരവധി പേര്‍ രംഗത്ത്. പേരാമ്പ്ര സ്വദേശി കെ.അമൃതയാണ് ചലച്ചിത്ര നിര്‍മാതാവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ തുറന്ന് പറച്ചില്‍. ഒരു വര്‍ഷമായി മലയാള സിനിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അമൃത. ഇതിനിടെയിലുണ്ടായ മോശം അനുഭവങ്ങളാണ് അമൃത