Sharanya
‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം’; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വടകര എം.യു.എം വി.എച്ച്.എസ് സ്‌ക്കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
വടകര: വടകര കോസ്റ്റൽ പോലീസും എം.യു.എം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. ‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാം’ എന്ന വിഷയത്തില്‍
മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് അങ്കണവാടി ടീച്ചർക്ക് തോന്നിയ സംശയത്തിലൂടെ
മുക്കം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആഗസ്ത് 18നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അങ്കണവാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു.
നാദാപുരം ബസ് അപകടം; പരിക്കേറ്റത് 48 പേര്‍ക്ക്, ഡ്രൈവറടക്കം എട്ട് പേര്‍ക്ക് ഗുരുതര പരിക്ക്
നാദാപുരം: നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത് നാല്‍പ്പത്തിയെട്ട് പേര്‍ക്ക്. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഏറെ നേരം സീറ്റില്‍ കുടുങ്ങിപോയിരുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എങ്കിലും ഡ്രൈവറെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നാദാപുരത്ത് നിന്നും
കായക്കൊടിയിൽ മിന്നൽ ചുഴലി; മൂന്നു വീടുകൾ പൂർണമായും തകർന്നു, വ്യാപക കൃഷിനാശം
കുറ്റ്യാടി: കായക്കൊടിയില്‍ മിന്നല്‍ ചുഴലി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് മിന്നല്‍ ചുഴലി വീശിയത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന മിന്നൽ ചുഴലിയില്‍ വന്‍നാശമാണ് പ്രദേശത്ത് ഉണ്ടായത്. കായക്കൊടി പഞ്ചായത്തിലെ നാവോട്ട്കുന്ന്, പട്ടര്‍കുളങ്ങര ഭാഗങ്ങളിലാണ് കൂടുതല്‍ നാശം ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. രഘു, ജോയ്, ദേവി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. രണ്ട് വീടുകള്‍ക്ക്
വടകരയില്‍ എം.സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തക പ്രകാശനവും അനുസ്മരണവും സംഘടിപ്പിച്ചു
വടകര: എഴുത്തുകാരന്‍ എം സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തകപ്രകാശനവും എം സുധാകരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ കെ.വി സജയിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. ‘എം സുധാകരന്റെ കഥാപ്രപഞ്ചം’ എന്ന വിഷയത്തില്‍ വി.ആര്‍ സുധീഷ് പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയര്‍മാന്‍ ടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്; വിശദമായി അറിയാം
ചൊക്ലി: കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ രേഖകളും സഹിതം ഓഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496354639,9188900210. Description: Vacancy of seat in Chokkli Kodiyeri Balakrishnan Memorial
ഓർമ്മയാകുന്നത് ഇരിങ്ങലിന്റെ വോളീബോള്‍ കാരണവർ; അറുവയല്‍ കണാരേട്ടന് നാടിന്റെ വിട
പയ്യോളി: വോളീബോള്‍ രംഗത്ത് ഇരിങ്ങല്‍ എന്ന ഗ്രാമത്തെ എഴുതിചേര്‍ത്ത പ്രമുഖരില്‍ ഒരാളായിരുന്നു അന്തരിച്ച അറുവയല്‍ കണാരേട്ടന്‍ എന്ന കണാരന്‍. മുന്‍കാല വോളീബോള്‍ താരവും ജവഹര്‍ സ്‌പോര്‍ട് ക്ലബിന്റെ മുന്‍കാല സെക്രട്ടറിയുമായ അദ്ദേഹം നാട്ടിലും പുറത്തുമായി വാര്‍ത്തെടുത്തത് നിരവധി വോളീബോള്‍ താരങ്ങളെയായിരുന്നു. കോര്‍ട്ടില്‍ കളിക്കുന്ന താരങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അവരുടെ കായികപരമായ കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ
മുന്‍കാല വോളീബോൾ താരം ഇരിങ്ങല്‍ അറുവയല്‍ കണാരന്‍ അന്തരിച്ചു
ഇരിങ്ങല്‍: മുന്‍കാല വോളീബോൾ താരവും ജവഹർ സ്പോർട്സ് ക്ലബിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അറുവയില്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്. മരുമകള്‍: സുബിന പ്രകിൻ. സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി. Description: Former volleyball player Iringal
വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍; പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു, വ്യാപാരമേഖലയ്ക്കും നേട്ടങ്ങള്‍ ഏറെ
വടകര: കാലപ്പഴക്കം കൊണ്ട് ബുദ്ധിമുട്ടുന്ന വടകര നഗരസഭാ കാര്യാലയത്തിന് പുതുജീവന്‍ വെക്കുന്നു. പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. എടോടിയിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിലവില്‍ ഏതാണ്ട് 10 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നഗരസഭയുടെ ഫണ്ടും അർബൻ ആൻഡ് റൂറൽ ഡിവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെ.യു.ആർ.ഡി.എഫ്.സി)യുടെ ലോണും ചേര്‍ത്താണ്
വടകര കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു
വടകര: കണ്ണംകുഴി ചെക്കനാരിന്റവിട ശാരദ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അംബിക (പുതിയാപ്പ്), അജിത (പുതിയാപ്പ്), സവിത, സലിലൻ, സുകേശൻ. മരുമക്കൾ: രാഘുട്ടി പുതിയാപ്പ്, ദിനേശ് ബാബു, സന്ധ്യ കോട്ടപ്പള്ളി, രഹിന പഴങ്കാവ്, പരേതനായ ബാലൻ പുതിയാപ്പ്. സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി. Description: