Sharanya
ചോറോട് ബാലവാടിയില്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു
ചോറോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജീവനക്കാരന്‍ മരിച്ചു. വള്ളിക്കാട് അടുമ്പാട് കുനിയില്‍ സുബീഷ് എ.കെ (35)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7മണിയോടെ വള്ളിക്കാട് ബാലവാടി മെയിന്‍ റോഡിലുണ്ടായ വാഹനാപകടത്തിലാണ് സുബീഷിന് പരിക്കേല്‍ക്കുന്നത്. റോഡിന് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക്
”കൊയിലാണ്ടിയിലെ മേലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഭൈരവന്‍പാട്ട് അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചു, എ.ആര്‍.എമ്മിനുവേണ്ടി തങ്ങളെ കബളിപ്പിച്ച് പാട്ട് കൈക്കലാക്കിയത് കാസര്‍കോട് സ്വദേശി” ആരോപണവുമായി ബാന്‍ഡ് അംഗങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി സ്റ്റേജില്‍ അവതരിപ്പിച്ച ഭൈരവന്‍ പാട്ട് അവരുടെ അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചതായി ആരോപണം. ടൊവിനോ നായകനായ എ.ആര്‍.എം എന്ന ചിത്രത്തില്‍ ഭൈരവന്‍പാട്ട് ഉപയോഗിച്ചതിനെതിരെയാണ് മെലോമാനിയാക് ബാന്‍ഡ് രംഗത്തുവന്നിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ സതീശന്‍ വെളുത്തോളിയെന്ന നാടന്‍പാട്ട് കലാകാരനെതിരെയാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്‍കാന്‍ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും
അഴിയൂർ ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു
അഴിയൂർ: ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അച്യുതന്‍ മകൻ: ബാബു.മരുമകൾ: സുധ. Description: Azhiyur Chira Meethal Kaitakettil Janu passed away
നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന രണ്ട്
വടകര മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി അന്തരിച്ചു
വടകര: മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി (അനിത) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഭിലാഷ്, ശൈലേഷ്, ദീപേഷ്. മരുമക്കൾ: ലിജിന (പയ്യോളി), റീന (ഏറാമല). സഹോദരങ്ങൾ: രാജൻ, ബേബി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ. Description: vadakara kallulla meethal mohini passed away
നരിക്കുനി മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം
നരിക്കുനി: മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 26-ന് വ്യാഴാഴ്ച രാവിലെ 11.30-ന് മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. Description: Doctor Appointment at Narikkuni Madavoor Family Health Centre
രാത്രിയെ പകലുകളാക്കിയ ഗസല്‍ സന്ധ്യകള്‍, കഥ പറഞ്ഞും പാടിയും പ്രിയപ്പെട്ട എഴുത്തുകാര്‍; വ ഫെസ്റ്റ് ആഘോഷമാക്കി വടകര
വടകര: പാട്ടും ചര്‍ച്ചകളും പറച്ചിലുമായി വ ഫെസ്റ്റ് ആഘോഷമാക്കി വടകര. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമായി അഞ്ചാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര പുസ്തകോത്സവം വടകരയുടെ ചരിത്രത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ കേള്‍ക്കാനും ഓരോ ദിനവും നൂറ് കണക്കിന് പേരാണ് മുനിസിപ്പല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ
സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്ന് വര്‍ധിച്ചത് 600രൂപ
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തില്‍ സ്വര്‍ണ്ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,680 രൂപയും, ഗ്രാമിന് 6,960 രൂപയുമാണ് വില. ഇന്ന് പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയുടെ റെക്കോര്‍ഡാണ്. രാജ്യാന്തര തലത്തില്‍, സ്വര്‍ണ്ണം ഭീമമായ നേട്ടത്തിലാണ് വാരാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ
മുഖത്തും കൈകാലുകളിലുമുള്ള എല്ലാ ചുവന്ന കുമിളകളും എംപോക്സ് ലക്ഷണമല്ല; പക്ഷേ സൂക്ഷിക്കണം, നിസാരക്കാരനല്ല എംപോക്സ്!!
കഴിഞ്ഞ ദിവസമായിരുന്നു യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗവ്യാപനം തടയാനായി ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരിലും എംപോക്‌സ് രോഗലക്ഷങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവതി ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ആളുകള്‍ക്ക് ആശങ്ക കൂടിയിരിക്കുകയാണ്. വൈറല്‍ രോഗമയതിനാല്‍ പ്രത്യേക ചികിത്സ ഇല്ലാത്തതാണ് എംപോക്‌സ് എന്ന രോഗത്തെ
സുധീര്‍കുമാറിന്റെ ചിരി മായാതിരിക്കാന്‍ നമുക്കും സഹായിക്കാം; കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എടച്ചേരി സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
എടച്ചേരി: കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവിനായി നാട് ഒരുമിക്കുന്നു. എടച്ചേരി-കണ്ടോത്ത് മുക്കിലെ പത്താള്ളയിൽ സുധീർകുമാറിനെ (ബാബു) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷുമ്നാനാഡിക്കും ക്ഷതമേറ്റ് രണ്ട് മാസമായി സുധീർ കുമാര്‍ ചികിത്സയിലാണ്. കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ അടക്കം ചെയ്‌തെങ്കിലും കാര്യമായ