Saranya KV

Total 723 Posts

ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി പഞ്ചായത്ത്‌

പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്. വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീടുകളില്‍ വിശ്രമത്തിലാണ്. സ്‌ക്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍

പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു

പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്‌. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ,

തൂണേരിയിൽ പഞ്ചായത്ത് അംഗത്തെയും മകളെയും അക്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

നാദാപുരം: തൂണേരി പഞ്ചായത്ത് അംഗത്തെയും മകളെയും അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വരിക്കോളി ചാത്തന്‍കുളങ്ങര മുഹമ്മദ് ഷാഫി (29) ആണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ തൂണേരി സൂപ്പര്‍

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു, ഇടനിലക്കാരന്‍ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്‌

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണത്തട്ടിപ്പു കേസിൽ ഒന്നേമുക്കാല്‍ സ്വര്‍ണം കൂടി പോലീസ് കണ്ടെത്തി. വടകര സി.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് തിരുപ്പൂരിലെ കാത്തോലിക് സിറിയന്‍ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സിഎസ്ബി തിരുപ്പൂര്‍ മെയിന്‍ ബ്രാഞ്ച്, കാങ്കയം ബ്രാഞ്ച്, കാങ്കയം റോഡ് ബ്രാഞ്ച്, പിഎന്‍ റോഡ് ബ്രാഞ്ച് എന്നിവിടങ്ങളിലായി

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസില്‍ ജീവരാഗ് (49) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം നടന്നത്‌. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ജീവരാഗ് ഓടിച്ച

വടകര കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനം

വടകര: മണിയൂർ വടകര കോളേജ് ഓഫ് എൻജിനിയറിങിൽ മാത്തമാറ്റിക്സ് വിഷയത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസറെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് മണിയൂർ കുറുന്തോടിയിലെ കോളേജ് ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2536125, 9495489079. Description: Vacancy of Assistant Professor in Vadakara College of Engineering

സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ ക്രൂര മർദനം; കോഴിക്കോട് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിച്ച കേസിൽ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ട കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കെ.എൽ.15.എ. 2348 സ്വിഫ്റ്റ്‌ ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം.സുധീഷ് (40) നാണ്‌ മർദനമേറ്റത്. മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കണ്ടക്ടറെ

അരളിക്കും ചെണ്ടുമല്ലിക്കുമൊപ്പം സ്റ്റാറായി ചില്ലി റോസും; വടകര ഓണവിപണിയില്‍ തിരക്ക്

വടകര: അരളിയും, ജമന്തിയും, ചില്ലി റോസിനുമൊപ്പം വടകരയിലെ ഓണവിപണി കീഴടക്കി നാട്ടിലെ ചെണ്ടുമല്ലി. അത്തത്തിന് പിന്നാലെ സജീവമായ ടൗണിലെ ഓണവിപണിയിലാണ് പ്രദേശികതലത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി താരമായിരിക്കുന്നത്. തിരുവോണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വടകരയില്‍ പൂ വിപണിയില്‍ വന്‍ തിരക്കാണ്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, നാരായണ നഗരം എന്നിവടങ്ങളിലാണ്

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിഴ പേടിക്കാതെ വെയിലിനെ പേടിക്കാതെ കൂളായി യാത്ര ചെയ്യാം; വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് പിഴ

നൊച്ചാട് രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തോത്ത് മീത്തല്‍ കണാരന്‍. മക്കൾ: ലീല പള്ളിക്കര, ജാനകി ചാത്തോത്ത് മീത്തൽ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ പള്ളിക്കര, ചെക്കോട്ടി കരുവണ്ണൂർ. സഹോദരങ്ങള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.  

error: Content is protected !!