Sharanya
”ഒരു മാസമായി തുടങ്ങിയിട്ട്, മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളുമാണ് കൂടുതല്‍, വല്ലാത്ത ബുദ്ധിമുട്ടിലാണ്’; രാത്രികാലങ്ങളില്‍ ചെമ്മരത്തൂര്‍-തോടന്നൂര്‍ റോഡില്‍ മാലിന്യം വലിച്ചെറിയുന്നതായി പരാതി
ചെമ്മരത്തൂര്‍: ‘ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ്…… മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളുമാണ് കൂടുതലായുള്ളത് ഉള്ളത്. റോഡിലൂടെ പോവുന്നവരും പരിസരവാസികളും ആകെ ബുദ്ധുമുട്ടിലാണ്. ചെമ്മരത്തൂര്‍ -തോടന്നൂര്‍ റോഡില്‍ രാത്രികാലങ്ങളിൽ അജ്ഞാതർ മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണെന്നാണ് പരിസരവാസിയും ചെമ്മരത്തൂര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗവുമായ ശ്രീജിത്ത് എ.പി വടകര ഡോട് ന്യസിനോട് പറഞ്ഞത്. 3 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് മാലിന്യം അലക്ഷ്യമായി
ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു
അഴിയൂര്‍: ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ബേബി. മക്കൾ: രഹിജ, രാജേഷ്, പരേതനായ രജീഷ്. സഹോദരങ്ങൾ: അനന്തൻ, ചാത്തു, ശേഖരൻ, ബാബു പരേതരായ കുമാരൻ, ജാനു. Description: Chombala Mezhukkandi Shankaran passed away
കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു
വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ Description: vadakara devoontavida Dasan passed away
അഡ്വ.എം.കെ പ്രേംനാഥ് അനുസ്മരണം 29ന്; വടകരയിൽ വിപുലമായ പരിപാടികള്‍, വിവിധ മണ്ഡലങ്ങളിൽ അനുസ്മരണ പരിപാടികൾ
വടകര: സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും അടിയന്തരാവസ്ഥാപോരാളിയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിദിനത്തില്‍ വടകരയില്‍ വിപുലമായ പരിപാടികള്‍. സെപ്തംബര്‍ 29ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്തംബര്‍ 29 മുതൽ ഒക്ടോബർ ആറുവരെ മണ്ഡലങ്ങളിൽ അനുസ്മരണപരിപാടികൾ നടക്കും.
‘അൻവർ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി, ‘അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുന്നു; എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: പാർട്ടിയുമായുള്ള പി.വി അൻവറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പി.വി അന്‍വറിനെതിരെയുള്ള പ്രതികരണം. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയസമീപനങ്ങളും പരിശോധിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാള്‍ക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാകും. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച അന്‍വര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വലിയ രീതിയിലുള്ള
പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്
കോഴിക്കോട്: പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സംസ്കൃതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 30ന് 11മണിക്ക് സ്‌ക്കൂള്‍ ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497213244. Description: Teacher Vacancy in Panthirankavu Higher Secondary School
മേപ്പയിൽ നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു
മേപ്പയിൽ: നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ ഡോ.രാഘവന്‍ വൈദ്യര്‍ (ഷെജിസദൻ പുതുപ്പണം). അമ്മ: പരേതയായ കമല. ഭർത്താവ്: സത്യദേവൻ. മക്കൾ: വിസ്മയ, നിവേദിത ദേവ്. സഹോദരങ്ങള്‍: ഷെറീന, ഷെജില, ഷെലീന. Description: Meppayil narayaneeyam house Shirley passed away
നിങ്ങളിവിടെ ലൈക്കടിച്ച് ഇരി, ഞാനിതാ പോണു…;സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, തൊട്ടാല്‍ പൊള്ളും!
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് (ബുധനാഴ്ച) പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 56,480 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വര്‍ധിച്ച് 7,060 രൂപയുമായി. മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 55,840 രൂപയായിരുന്നു വില. അന്ന് ഗ്രാമിന് 6980 രൂപയുമായി. തുടര്‍ച്ചയായി
കയറുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു; പേരാമ്പ്ര മുളിയങ്ങലില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് രക്ഷയായത് സ്‌ക്കൂള്‍ ബാഗ്, വീഡിയോ കാണാം
പേരാമ്പ്ര: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചു വീണു. മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. പത്തോളം വിദ്യാര്‍ത്ഥികള്‍ ബസിന്റെ പിന്നിലെ ഡോറിലൂടെ കയറുന്നതിനിടെയാണ് അപകടം. കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ഥി വീണത്. രാവിലെ തന്നെയായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നാലഞ്ച് വിദ്യാര്‍ത്ഥികള്‍ കയറിയതോടെ ഡോറ് അടക്കാതെ ബസ്
ചെക്യാട് ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
ചെക്യാട്: ഉമ്മത്തൂര്‍ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു. എഴുപത് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു മരണം. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്). മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.