Sharanya

Total 1163 Posts

വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി

കുറ്റ്യാടി: സ്‌ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതിനാല്‍ ഇന്ന് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14)

ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞ്, ജീവന്‍രക്ഷിക്കാനായി മെഡിക്കല്‍ കോളേജിലേയ്ക്ക് പാഞ്ഞെങ്കിലും പോകും വഴി മരണം;നാടിനെ ദു:ഖത്തിലാഴ്ത്തി കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മരണം

കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന വഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്ബളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ്

ഓര്‍ക്കാട്ടേരി സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഏറാമല: ഓര്‍ക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹ്‌റൈനിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. നാല്‍പത് വര്‍ഷത്തിലധികമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. മറാസീല്‍ ട്രേഡിങ്ങ് എം.ഡിയാണ്. ഒപ്പം ജീവകാരുണ്യ മേഖലയിലും സാമൂഹിക – സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഷുഹൈബ്, സാജിത, സദീദ. മരുമക്കള്‍: ഇര്‍ഫാന്‍ (കണ്ണൂക്കര), ബാദിറ. സഹോദരങ്ങൽ: അഷ്റഫ് (ബഹ്റൈൻ), സുബൈദ

എളമ്പിലാട് മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

എളമ്പിലാട്: മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ശങ്കരന്‍ അടിയോടി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.സുബൈദര്‍), സുമതി, ഷീല (റിട്ട. അധ്യാപിക, ചീനംവീട് യു.പി സ്‌ക്കൂള്‍, മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുചുകുന്ന്), പത്മനാഭ കുറുപ്പ് കാവില്‍റോഡ് (മെയോണ്‍ ലാബ് വടകര),

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; സമരനായകൻ പുഷ്‍പൻ അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിനാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1994 നവംബര്‍ 25ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ

മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക; കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കണ്ണൂർ: കേരള തീരത്ത് (തിരുവനന്തപുരം, കണ്ണൂർ, കാസറഗോഡ്) ഇന്ന് വൈകുന്നേരം 5.30 മുതൽ നാളെ (29/09/2024) രാത്രി 11.30വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്നാട് തീരത്ത് നാളെ (29/09/2024) രാത്രി 11.30 വരെ 0.9 മുതൽ 1.4

ജോലി തേടി മടുത്തോ ? കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ തസ്തികളില്‍ ഒഴിവ്

കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in Â. ഫോണ്‍: 0495-2374990. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- https://docs.google.com/forms/d/1pxWLLv0s8J2 CLU4iEe22F8QbDkvb478SDeV0m6jj6fA/edit

നാദാപുരത്ത്‌ ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; ഗൂഡാലോചന അന്വേഷിക്കണമെന്ന്‌ ജനാധിപത്യ വേദി

നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ലിനീഷിൻ്റെ ഓഫീസിൽ അതിക്രമിച്ചു കയറി നടന്ന ആക്രമണത്തിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ വേദി ആവശ്യപ്പെട്ടു. കെ.പി ചന്ദ്രൻ

‘സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, മുള്ളില്‍ തട്ടി കൈയ്യും കാലും മുറിഞ്ഞു, എന്നാലും അവസാനം പിടിച്ചുകെട്ടി’; ഇരിങ്ങത്ത് പാക്കനാര്‍ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കള്‍, കൈയ്യടി

തുറയൂര്‍: മൂന്ന് ദിവസമായില്ലേ, സ്‌ക്കൂള്‍ വിടുന്നതിന് മുമ്പ് തന്നെ പിടിച്ചുകെട്ടാനായിരുന്നു പ്ലാന്‍, ഇത്തിരി കഷ്ടപ്പെട്ടു, എന്നാലും അവസാനം അവനെ പിടിച്ചുകെട്ടിയപ്പോള്‍ സന്തോഷം…..ഇരിങ്ങത്ത് പാക്കനാര്‍പുരത്ത് ആളുകളെ വിറപ്പിച്ച പോത്തിനെ പിടിച്ചുകെട്ടിയ പ്രേംജിത്തിന്റെ വാക്കുകളാണിത്. കിഴക്കയില്‍ ഇസ്മയില്‍ എന്നയാളാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 130 കിലോയോളം തൂക്കം വരുന്ന പേട്ട പോത്തിനെ അറുക്കാനായി പാലച്ചുവടില്‍ എത്തിച്ചത്. എന്നാല്‍ വണ്ടിയില്‍

ഒടുവില്‍ കണ്ണാടിക്കല്‍ ഗ്രാമത്തില്‍ അവന്‍ തിരികെയെത്തി; അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍, വിട നല്‍കി കേരളം

കോഴിക്കോട്: കണ്ണാടിക്കല്‍ ഗ്രാമത്തില്‍ തിരികെയെത്തിയ പ്രിയപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആയിരങ്ങളുടെ യാത്രാമൊഴിയോടെ 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. കോഴിക്കോട് ജില്ലാ

error: Content is protected !!