Sharanya

Total 1163 Posts

ചിത്രകാരനും നാടകസംവിധായകനുമായ മുരളി ഏറാമല അന്തരിച്ചു

ഉളിക്കൽ: ചലച്ചിത്ര കലാസംവിധായകനും നാടക സംവിധായകനുമായ ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ മുരളി ഏറാമല ചൊക്ലി ഒളവിലത്ത് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ചിത്രകാരനും ശില്‍പിയും പാനൂര്‍ പിആര്‍എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. ചിത്രകലാ അധ്യാപകനുമാണ്. പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നാടക പരിശീനത്തിലായിരുന്നു മുരളി. ഒളവിലത്തെ ബന്ധുവീട്ടിലായിരുന്നു താമസം. പരിശീലനത്തിന് ശേഷം തിങ്കളാഴ്ച

കൊയിലാണ്ടി ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; പൊയില്‍ക്കാവ് സ്വദേശിയെന്ന് സംശയം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം 3.30ഓടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അല്പം വടക്കായി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മോറാണ് തട്ടിയത്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചേമഞ്ചേരി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. Description: A middle-aged man

‘വിചാരണ കോടതിയില്‍ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നു, നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല; തൂണേരി ഷിബിൻ വധക്കേസില്‍ ഹൈക്കോടതിയുടേത് സമാശ്വാസ വിധിയെന്ന് ഷിബിന്റെ അച്ഛന്‍

നാദാപുരം: ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന ഹൈക്കോടതി വിധി സമാശ്വാസം നല്‍കിയ വിധിയെന്ന് ഷിബിന്റെ അച്ഛന്‍ ഭാസ്കരന്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”കഴിഞ്ഞ പത്ത് വര്‍ഷം മുമ്പായിരുന്നു സംഭവം. പത്ത് വര്‍ഷം പൂര്‍ത്തിയാകാന്‍ നൂറ് ദിവസം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. വിചാരണ കോടതിയില്‍

ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇതെ തുടര്‍ന്ന് കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ആറിന് മലപ്പുറം, കോഴിക്കോട്, വയനാട്,

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക, നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ചോമ്പാൽ ലോക്കൽ സമ്മേളനം

ചോമ്പാൽ: സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് ചോമ്പാൽ ലോക്കൽ സമ്മേളനത്തോടെയാണ് ഒഞ്ചിയത്തെ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്‌. കോവുക്കൽ കടവിൽ ഇ.എം ദയാനന്ദൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനിഷ് ഉദ്ഘടനം ചെയ്തു. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുകയും, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള റെയിൽവേ നിലപാട്

ചേമഞ്ചേരി തിരുവങ്ങൂരില്‍ ചരക്ക് ലോറി താഴ്ന്നു; വന്‍ ഗതാഗതക്കുരുക്ക്

ചേമഞ്ചേരി: തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി താഴ്ന്ന്‌ ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ദേശീയപാതയില്‍ പണി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് ലോറിയുടെ പിറകിലത്തെ ടയര്‍ താഴ്ന്നിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തേയ്ക്ക് നിലവില്‍ വലിയ ബ്ലോക്കാണുള്ളത്. ലോറി ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും

ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു

ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away

അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട്‌ ഓവർ ബ്രിഡ്ജ്‌ നിർമിക്കുക, കളരി അക്കാദമി പദ്ധതി യാഥാര്‍ത്ഥ്യമാക്കുക; വടകരയുടെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍

വടകര: സി.പി.ഐ.എം വടകര ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത്, നടക്കുതാഴ നോര്‍ത്ത് സമ്മേളനങ്ങളോടെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ജനങ്ങൾക്കുണ്ടാവുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട്‌ ഓവർ ബ്രിഡ്ജ്‌ നിർമ്മിക്കണമെന്ന് പുതുപ്പണം സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അരവിന്ദഘോഷ് റോഡ് എം നാരായണി നഗറിൽ

മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു

വടകര: മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.കെ ചാത്തു. പ്രശസ്ത ചിത്രകാരൻ പരേതനായ മധു മടപ്പള്ളിയുടെ അമ്മയാണ്‌. മക്കൾ: രാധ പി.പി (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി), പ്രേമി (കാരാൽ തെരു), ഗീത (അംഗൻവാടി വർക്കർ). മരുമക്കൾ: പരേതനായ ബാലൻ (മടപ്പള്ളി) ജോളി എം.സുധൻ (ചിത്രകാരി, റിട്ട: ടീച്ചർ), പരേതനായ

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ

error: Content is protected !!