Sharanya

Total 1163 Posts

‘ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കം’; സമരം ചെയ്ത എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം

മണിയൂര്‍: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി രോഹിത്ത് (25), പ്രസിഡണ്ട് അനഘ് രാജ് (24), വൈസ് പ്രസിഡണ്ട് എസ്.വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്.

റിട്ട. സബ് ഇൻസ്പെക്ടർ കടമേരി ചെറിയ ഒതയോത്ത് അശോകൻ അന്തരിച്ചു

കടമേരി: റിട്ട. സബ് ഇൻസ്പെക്ടർ ചെറിയ ഒതയോത്ത് അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: അനിത. മക്കൾ : വിനയ, വിസ്മയ. മരുമക്കൾ: പ്രേംജിത്ത് (ഐടി), അജേഷ് (സിഐഎസ്എഫ്). സഹോദരങ്ങൾ: സി.ഒ.രവീന്ദ്രൻ (റിട്ട.എസ്ഐ), ശശി, രാജീവൻ (യുഎൽസിസി), അനിത, പരേതനായ വിജയൻ. Description: Rt. Sub-Inspector Kadameri Cheriya Othayoth Asokan passed away

‘വടകര- ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണം’; നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം

വടകര: ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്ത് സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍. വടകര-ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണമെന്ന് സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ പറയത്ത് ടി.കെ കുമാരന്‍, പൊയ്യില്‍ കൃഷ്ണന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എം വിനോദന്‍, ടി സജിത്ത്, കെ.ആതിര തുടങ്ങിയ പ്രസീഡിയം

‘ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് യാഥാര്‍ഥ്യമാക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം നാദാപുരം ലോക്കല്‍ സമ്മേളനം

നാദാപുരം: ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം നാദാപുരം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പി.കെ കൃഷ്ണ നഗറില്‍ സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എരോത്ത് ഫൈസല്‍ ടി.കണാരന്‍, സി.എച്ച് രജീഷ്, ടി.ലീന എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എരോത്ത് ഫൈസല്‍ ലോക്കല്‍ സെക്രട്ടറിയായ 15 അംഗ ലോക്കല്‍

കൊയിലാണ്ടി കൊല്ലത്ത്‌ ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.

മയക്കുമരുന്ന് കൈവശം വച്ച കേസ്; കോഴിക്കോട് സ്വദേശിയായ പ്രതിക്ക് 13 വര്‍ഷം കഠിനതടവ് വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി

വടകര: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി. കൊളത്തറ കുണ്ടായിത്തോട് നന്തുണിപാടം കുന്നത്തുപറമ്പില്‍ സല്‍മാന്‍ ഫാരിസിനെയാണ്(26) കോടതി ശിക്ഷിച്ചത്. 13 വര്‍ഷം കഠിനതടവും 1,20,000 രൂപയുമാണ് പിഴ അടക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.

ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

ഇരിങ്ങണ്ണൂര്‍: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവാണുള്ളത്. അഭിമുഖം ഒക്ടോബര്‍ 14ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in Iringannur Higher Secondary School

തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

‘കുഴികളില്‍ വീണ് നിരന്തരം അപകടം’; വടകര തെരുവത്ത് ഹൈവേയില്‍ ചെളിക്കുഴിയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

വടകര: ദേശീയപാതയില്‍ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികാരികളും വാഗാഡ് കമ്പനിയും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തെരുവത്ത് ഹൈവേയില്‍ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു. പ്രതിഷേധം ശക്തമായതോടെ വാഗാഡ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി റോഡിലെ വലിയ കുഴികള്‍ എംസാന്റ് ഉപയോഗിച്ച് മൂടി. വരും

തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ 22 മുതൽ സ്വ​കാ​ര്യ ബസ് സമരം

കണ്ണൂർ: തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ഒക്ടോബര്‍ 22 മുതല്‍ സ്വ​കാ​ര്യ ബസ് സമരം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ അന്നേ ദിവസം മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന്‌ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം. കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ

error: Content is protected !!