Sharanya
ആശങ്കയുടെ മണിക്കൂറുകള്‍, ജീവനും കൈയില്‍പിടിച്ച് അഞ്ച് പേര്‍; പയ്യോളിയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്സ്മെന്റ്. ഇന്നലെ (ബുധന്‍) ഉച്ചയോടെ പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്. അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയാപ്പ
നവരാത്രിയാഘോഷം: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ, വടകരയില്‍ വിപുലമായ സൗകര്യങ്ങൾ
വടകര: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭത്തിന് ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങള്‍. ഇന്നും നാളെയുമായുള്ള പൂജവെപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത്. ലോകനാർകാവ് ഭഗവതിക്ഷേത്രത്തില്‍ തയ്യില്ലത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും എഴുത്തിനിരുത്ത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 0496 -2527444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പുലര്‍ച്ചെ 6.20 മുതല്‍ ചടങ്ങ് ആരംഭിക്കും. കളരിയുള്ളതിൽ ക്ഷേത്രത്തില്‍ 7.30ഓടെ
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ
കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്
കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി. പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍
25 കോടിയുടെ ഭാഗ്യവാന്‍ എവിടെ; തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ഈ നമ്പറിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ നറുക്കെടുത്തു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തിയത്. 1 കോടി രൂപ വീതം 20 പേർക്കാണ് തിരുവോണം ബംപര്‍ രണ്ടാം സമ്മാനം.
നേരിയ ആശ്വാസം, സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. 57,000 കടന്നും മുന്നേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി
25 കോടിയുടെ ഭാഗ്യവാന്‍ ആര് ? അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും; തിരുവോണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്
തിരുവനന്തപുരം: കേരളം ഒന്നടങ്കം കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോട്ടറി ഷോപ്പുകളില്‍ തിരക്കാണ്. 71.40 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്. 25 കോടി
അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം; പൊതുയോഗവും പ്രകടനവും ഇന്ന് വൈകിട്ട്
വടകര: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.17 കോടി രൂപ അനുവദിച്ച അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് നവീകരണം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേമുണ്ട ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി ഇംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.എം സുധ, ഒ.പി രാജന്‍, സി.ടി ദിലീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം
‘അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണം’; കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിയെടുത്തത് 13ലക്ഷത്തിലധികം; പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എിവരാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് രണ്ട് പേരും ചേര്‍ന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട്
നടന്‍ ടി.പി മാധവന്‍ അന്തരിച്ചു
കൊല്ലം: നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. 1975-ല്‍ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍,