Sharanya

Total 1156 Posts

രണ്ട് മാസത്തെ കാത്തിരിപ്പ്; സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയിലൂടെ

ചക്കിട്ടപാറ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയല്‍ തോമസിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ആഗസ്റ്റ് അല്‍ ബഹ പ്രവിശ്യയില്‍ അല്‍ ഗറായിലെ അപകടത്തിലാണ് ജോയല്‍ മരിച്ചത്. ചക്കിട്ടപ്പാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനാണ്. ശനിയാഴ്ച ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി

ചെമ്മരത്തൂർ കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു

ചെമ്മരത്തൂർ: കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാഘവൻ, രാജൻ, രാധാകൃഷ്ണൻ, രാധ, രാജി, രമണി. മരുമക്കൾ: പരേതയായ കമല, ബിന്ദു, സിനി, രാജൻ, സത്യൻ, പ്രദീപൻ. Descriptio: chemmarathur koomullam kandiyil Kalyani passed away

‘500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പറുകളുടെ ലഭ്യതക്കുറവ്’; വടകര ആർ.ഡി.ഒയ്ക്ക് നിവേദനം നല്‍കി എസ്.ഡി.പി.ഐ

വടകര: 500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാന്‍ ഇടപെടൽ നടത്തണമെന്ന് എസ്.ഡി.പി.ഐ. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം വടകര ആർ.ഡി.ഒ ശ്യാമിൻ സെബാസ്റ്റ്യന് എസ്.ഡി.പി.ഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം നല്‍കി. ചെറിയ തുകയുടെ മുദ്ര പേപ്പർ ഇല്ലാത്തത് കാരണം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മുദ്ര പേപ്പർ നിർബന്ധമായും ആവശ്യമുള്ളവർ

മഹാനവമി: സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സാധാരണ ദുര്‍ഗാഷ്ടമി ദിവസം

പയ്യോളി പോലീസിന്റെ മിന്നല്‍ പരിശോധന; ഇരിങ്ങത്ത് നിന്നും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി

പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം

‘മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക’; പഞ്ചായത്തില്‍ നിവേദനം നല്‍കി എസ്.ഡി.പി.ഐ

ചോറോട്: എരപുരം (മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. വിഷയത്തില്‍ എസ്.ഡി.പിഐ ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ഇ.കെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ മാസ്റ്റർക്ക് നിവേദനം നല്‍കി. തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയിലും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് നിലവിലുള്ളത്‌.

‘കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം

ചോറോട്: മത്സ്യബന്ധനം ഉപജീവനമാക്കിയ നൂറ്കണക്കിന് തൊഴിലാളികളുള്ള കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അറക്കല്‍ നടയില്‍ ഇ.എം ദയാനന്ദന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. വി.ദിനേശന്‍, വിജില അമ്പലത്തില്‍, പി.കെ ദിവാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശേഷം സമ്മേളനം ചോറോട്, കൈനാട്ടി

ഇതാ കേരളം കാത്തിരുന്ന കോടിപതി; 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കർണാടക സ്വദേശിക്ക്

തിരുവനന്തപുരം: തിരുവേണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. മെക്കാനിക്കായ അല്‍ത്താഫ് കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. കഴിഞ്ഞ മാസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ലോട്ടറിയെടുത്തത്. തിരുവോണം ബംപര്‍ അടിച്ച വിവരം ഇന്നലെ ബന്ധുക്കളോട് പറഞ്ഞിരുന്നവെങ്കിലും ആരും വിശ്വസിച്ചില്ല. ടിവിയില്‍

തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്‌.

പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയില്‍ നിന്നും പോലീസ് ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു ഇന്നലെ വൈകീട്ടോടെയാണ് ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍ പഠനവും സ്‌കൂള്‍ പഠനവും നടത്തിവരുന്ന നാല് വിദ്യാര്‍ത്ഥികളെ കാണാതായത്. ആലുവയിലെ ഒരു കടവരാന്തയില്‍ കിടക്കുകയായിരുന്നു നാല് വിദ്യാര്‍ത്ഥികളും. ഉസ്താദിന്റെ പരാതിയെ തുടര്‍ന്ന് പയ്യോളി പോലീസ്

error: Content is protected !!