perambranews.com
ഭയം വേണ്ട, പ്രതിരോധം പ്രധാനം; നിപ പകരുന്നത് എങ്ങനെയെന്നും പ്രതിരോധ മാർഗങ്ങൾ എന്തെല്ലാമെന്നും നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിൽ നിപ വെെറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേരും ഉൾപ്പെടെ നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വവ്വാലുകളിൽ നിന്നും നേരിട്ടോ
ജില്ലയിൽ വീണ്ടും നിപ; മരുതോങ്കര, തിരുവള്ളൂർ സ്വദേശികൾ മരിച്ചത് നിപ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. നാല്
മരുതോങ്കരയിലും ആയഞ്ചേരിയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിസള്‍ട്ട് പോസിറ്റീവ് ആയാലും നെഗറ്റീവായാലും എന്തൊക്കെ നടപടികള്‍ വേണം എന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കുറ്റ്യാടി പഞ്ചായത്ത് ഹാളിലാണ് മന്ത്രി റിയാസിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയില്‍ ആശങ്കക്ക് വകയില്ലെന്നും
നിപ സംശയം; ഇന്നലെ മരിച്ച ആയഞ്ചേരി സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ
ആയഞ്ചേരി: നിപ സംശയത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരിച്ച രണ്ടാമത്തെ വ്യക്തിയായ ആയഞ്ചേരി മങ്ങലാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗബാധയ്ക്കുശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതു പ്രകാരം വെള്ളിയാഴ്ച്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും ശനിയാഴ്ച്ച വില്യാപ്പള്ളി ആഗോര്യ കേന്ദ്രത്തിലും ഞായറാഴ്ച്ച വടകര സര്‍ക്കാര്‍ ആശുപത്രിയിലും ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഡോ.ജ്യോതിഷ് കുമാറിന്റെ വീട്ടിലും
നിപ സംശയം; കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: അസ്വാഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാസ്‌ക് ധരിക്കാനും നിര്‍ദേശമുണ്ട്. കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകുന്നേരം പൂനെ വൈറോളജി
നിപ സംശയം; മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്തും, പരിശോധനാഫലം വൈകുന്നേരത്തോടെ, ഇപ്പോള്‍ ചെയ്യുന്നത് മുന്നൊരുക്കങ്ങള്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കോഴിക്കോട്: കോഴിക്കോടു നിന്നും നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി റിസ്‌ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും അറിയിച്ചു. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലാകെ ജാഗ്രത തുടരുകയാണ്. ഇന്നലെയാണ് അസ്വാഭാവികമായ പനിമരണത്തെ കുറിച്ച്
കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ
Kerala Lottery Results | Bhagyakuri | Win Win Lottery W-735 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-735 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന് പ്രവചനം; കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും മഴ തുടരും. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് അടുത്ത അഞ്ചു ദിവസം വ്യാപകമായി
മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന അന്തരിച്ചു
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന എസ്. വിനോദൻ അന്തരിച്ചു. പതിനേഴ് വയസായിരുന്നു. കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കിഴക്കയിൽ വിനോദന്റെയും ശുഭയുടെയും മകളാണ്. സഹോദരി ആഞ്ജലീന (മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി).