perambranews.com

Total 21050 Posts

Kerala Lottery Results | Karunya Plus Lottery KN-489 Result | ആ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; വിശദമായ നറുക്കെടുപ്പ് ഫലം ഇതാ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Results | Karunya Plus Lottery KN-489 Result | ആ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വടകരയിൽ വിറ്റ ടിക്കറ്റിന്; വിശദമായ നറുക്കെടുപ്പ് ഫലം ഇതാ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ താമരശ്ശേരി സ്വദേശി റിഷാദില്‍ നിന്നാണ് 43 ലക്ഷം രൂപ വിലയുള്ള 720 ഗ്രാം സ്വര്‍ണം പിടികൂടിയത്. മറ്റൊരു യാത്രക്കാരനായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ള കല്ലിങ്ങലില്‍ നിന്ന് 38.39 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. എമര്‍ജന്‍സി

തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.

ഇന്ന് നബിദിനം; പ്രവാചകന്റെ ജന്മദിനത്തെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ച് വിശ്വാസികള്‍

ആഘോഷത്തിന്റെയും ആത്മീയതയുടെയും നിറവില്‍ ഇന്ന് നബിദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തെ പതിവ് പോലെ വൈവിധ്യമായ പരിപാടികളോടെയാണ് കേരളത്തിലെ വിശ്വാസി സമൂഹം വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലും പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ജാതിമതഭേദമന്യെ നിരവധി പരിപാടികളോടെ നബിദിനാഘോഷം നടക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷ പ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചകന്‍ മുഹമ്മദ്

കുറ്റ്യാടി ദേവര്‍കോവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു; അപകടം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍

വടകര: കുറ്റ്യാടി ദേവര്‍കോവില്‍ കിഴക്കോട്ടില്‍ താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. വടയം നടുപ്പൊയില്‍ സ്വദേശിയായ മുഹമ്മദ് എടക്കാട്ട്കണ്ടിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവര്‍കോവിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു

തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്‌, കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങള്‍

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിശദാംശങ്ങള്‍ അറിയാം. സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വി.എച്ച.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി വി എസ്‌സി. കൂടിക്കാഴ്ച ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസിൽ

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കൊയിലാണ്ടി: മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. എഴുപത്തി ഏഴ് വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയാണ് റംല ബീഗം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946

മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മലബാര്‍ കോളേജില്‍ റെയ്ഡിനായി എത്തിയത്. കോളേജ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോളേജിന് പുറത്തേക്ക് പോകാന്‍ ഇ.ഡി അനുവദിച്ചിട്ടില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് പിന്നിലെ കാരണം എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ

Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-382 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 382 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്

error: Content is protected !!