perambranews.com

Total 21050 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടിക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധന ട്രെയിനുകളുടെ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം, വിശദമായറിയാം

കൊയിലാണ്ടി; സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ സമയമാണ് മാറ്റം വരുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊയിലാണ്ടിക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു വൈകിട്ട് 5.00നാണ് പുറപ്പെടുക. ട്രെയിന്‍ എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം –

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ അഞ്ചംഗം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞു, രണ്ട് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലെ പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്. ഇന്നലെ രാത്രി 12.30കൂടി അമിത വേഗതയില്‍ വന്ന കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന

മഴ കനക്കുന്നു; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം, ക്വാറി പ്രവര്‍ത്തനങ്ങളടക്കം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം

കൊയിലാണ്ടി: മഴ കനത്തത്തോടെ കോഴിക്കോട് ജില്ലയില്‍ ജില്ലാകളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ എ.ഗീത ഉത്തരവിട്ടു. മഴ കനത്തതിനാലും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എന്നിവ കര്‍ശനമായി നിര്‍ത്തി വെച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത്

Kerala Lottery Results | Bhagyakuri | Karunya Lottery KR-621 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 621 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്, കോഴിക്കോട് ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചയും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. കോഴിക്കോട് ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍

മുന്‍ വടകര എം.എല്‍.എയും സോഷ്യലിസ്റ്റ് നേതാവുമായ എം.കെ.പ്രേംനാഥ് അന്തരിച്ചു

വടകര: വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര

ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതുകാരനടക്കം രണ്ട് പേര്‍ രോഗമുക്തരായി; 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി, ഭീതിയൊഴിഞ്ഞ് കോഴിക്കോട്

കോഴിക്കോട്: ആശങ്കയുടെ ദിനങ്ങള്‍ക്ക് ഒടുവില്‍ അറുതിയായി. നിപ വൈറസ് ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ഭീതിയൊഴിഞ്ഞു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒമ്പതുകാരനുള്‍പ്പെടെ രണ്ട് പേര്‍ രോഗമുക്തരായെന്നതാണ് ഒടുവിലെത്തുന്ന സന്തോഷവാര്‍ത്ത. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒമ്പതുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ആദ്യം നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് ഇത്.

‘സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല’; സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്, ഒ.പി പൂര്‍ണ്ണമായും മുടങ്ങും

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി പൂര്‍ണ്ണമായി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍

എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു, കൗണ്‍സിലിങ്ങില്‍ തുറന്ന് പറഞ്ഞ് പെണ്‍കുട്ടി; സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. പരാതി ലഭിച്ചതോടെ അമ്പലവയല്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലര്‍ ഉടന്‍ തന്നെ വിവരം പ്രധാനാധ്യാപകനെ അറിയിച്ചു. പ്രധാനാധ്യാപകനാണ് കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്.

error: Content is protected !!