perambranews.com

Total 21050 Posts

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന പ്രധാന സംഘം; കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ ബ്രൗണ്‍ ഷുഗറുമായി എക്‌സൈസിന്റെ പിടിയില്‍

കൊയിലാണ്ടി: ബ്രൗണ്‍ ഷുഗറുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍. കൊയിലാണ്ടി പുതിയോട്ട് വീട്ടില്‍ ഫഹദ് (32),വടകര സ്വദേശി സി. അനൂപ് (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5.82 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പ്രതികളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി

വ്യാജ സൈറ്റ് വഴി വന്‍ നിക്ഷേപം; ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടപ്പെട്ടത് 2.83 കോടി രൂപ

കോഴിക്കോട്: വ്യാജ സൈറ്റില്‍ നിക്ഷേപം നടത്തിയ കോഴിക്കോട്ടെ ബിസിനസുകാരന് 2.83 കോടി രൂപ നഷ്ടമായി. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ബിസിനസുകാരനാണ് ഓണ്‍ലൈന്‍ വഴി ഇത്രയും വലിയ തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഇവരെ വിശ്വസിച്ച്

ആക്രികടകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന; പേരാമ്പ്രയില്‍ നിന്നും മോഷണംപോയ വസ്തുക്കള്‍ സഹിതം നാടോടി സ്ത്രീകള്‍ പിടിയില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ സഹിതം മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍. നാടോടി സ്ത്രീകളായ മഞ്ജുള, പാര്‍വതി, റാണി എന്നിവരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ കാര്‍ത്തിക ഹോട്ടലില്‍ നിന്നും മോഷണം പോയ വസ്തുക്കളുമായാണ് നാടോടി സ്ത്രീകള്‍ പിടിയിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആക്രിക്കടകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും; മലയോര മേഖലയില്‍ ഇടിമിന്നലിനും സാധ്യത

കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ്

കോഴിക്കോട് ജില്ലയെ എന്ന് നിപ മുക്തമായി പ്രഖ്യാപിക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറയുന്നു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയെ നിപ മുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ നിപയെ പ്രതിരോധിക്കാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിപ ബാധിച്ച കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ മുക്തമായതായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം

ചെങ്കല്ലിറക്കി തിരിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വടകരയിൽ മിനിലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം

വടകര: അഴിയൂരിൽ നിന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പറഞ്ഞു കയറി. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് (31) ആണ് മരിച്ചത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയോടെ വടകര അഴിയൂർ കോറോത്ത് റോഡ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ചെങ്കൽ ഇറക്കി തിരിച്ചു പോവുകയായിരുന്നു മിനിലോറി. ദീപക്കിനെ ഉടൻ

വീടിന് സമീപത്തുള്ള ആത്മ സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി; വടകര പാലോളിപ്പാലത്ത് ഭര്‍ത്താവ് 200 പേര്‍ക്ക് ബിരിയാണിയും മദ്യവും നല്‍കി ആഘോഷിച്ചു, വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്‌

വടകര: ”വടകരയില്‍ ഭാര്യ കാമുകനോടൊപ്പം പോയ സന്തോഷത്തിൽ ഭർത്താവിൻറെ വീട്ടിൽ വച്ച് നടന്ന ആഘോഷ പരിപാടി’.’ കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെറല്‍ വീഡിയോയാണിത്. വടകര പാലോളിപ്പാലം ചീനം വീട് യു.പി സ്‌ക്കൂളിന് സമീപത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശവാസിയായ ഒരാളുടെ ഭാര്യ അയാളുടെ തന്നെ വീടിന് സമീപത്തുള്ള ആത്മ

Kerala Lottery Result Today Karunya KR 622 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 622 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

പെരുവണ്ണാമുഴി ഡാമില്‍ വിനോദസഞ്ചാരികളായ സ്ത്രീയെയും മക്കളെയും അക്രമിച്ച കേസടക്കം വിവിധ കേസുകളിലെ പ്രതികൾ; അക്രമി സംഘം റിമാന്‍ഡില്‍

പേരാമ്പ്ര: പെരുവണ്ണാമുഴി ഡാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളായ സ്ത്രീയെയും മക്കളെയും അക്രമിച്ച കേസുള്‍പ്പടെ വിവിധ കേസുകളിൽ പ്രതികളായ അക്രമി സംഘം റിമാന്‍ഡില്‍. മുതുകാട് പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയ മഞ്ഞിലത്തിൽ അഖിൽ ബാലൻ(27), വാഴെപൊയിൽ സച്ചിൻ സജീവ്, വെള്ളാനിക്കുനിയിൽ രാഹുൽ രാജ്(27) എന്നിവരെയാണ്‌ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്

എക്‌സൈസ് പരിശോധന; ചക്കിട്ടപ്പാറ മുതുകാടില്‍ നിന്നും 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: ചക്കിട്ടപ്പാറ മുതുകാടില്‍ നിന്നും 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. ഉടമസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല. മുതുകാട്ടിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടത്തിന് സമീപത്തെ കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നാണ് എക്‌സൈസ് സംഘം വാഷ് പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഷാജി, സി.പി. സിവില്‍ എക്‌സൈസ്

error: Content is protected !!