perambranews.com
ഒടുവിൽ കള്ളനെ കിട്ടി; കൊരയങ്ങാട് തെരുവില്‍ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കള്ളന്‍ പിടിയില്‍
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയില്‍. ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ്(48) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ടില്‍ ഉറങ്ങുകയായിരുന്ന കൊമ്പൻ കണ്ടി ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ച് ഇയാള്‍ ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തത്. കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്നുമാണ് സാഹസികമായി മല്‍പ്പിടുത്തത്തിലൂടെ കൊയിലാണ്ടി പോലീസ് പിടികൂടിയത്.
Kerala Lottery Results | Karunya Plus Lottery KN-491 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-491 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
സംസ്ഥനത്ത് മഴ വീണ്ടും ശക്തമാകുന്നു, നാളെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.
കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; ടിവി – കോമഡി താരം അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ടിവി-സ്‌റ്റേജ് കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലേ മുക്കോലോടെ തമ്പാനൂരില്‍ നിന്നും നിലമലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഇതിനിടെ ബിനു
കണ്ണൂര്‍ ഉളിക്കല്‍ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങി കാട്ടാന; വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ കാട്ടിലേക്കയക്കാന്‍ ഊര്‍ജിത ശ്രമം, ഭയന്നോടിയ നിരവധിപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന. ഉളിക്കല്‍ ടൗണിനടുത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ആന ഇപ്പോഴും. ഇതിനിടെ, ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ്
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; 40 ദിവസത്തിനിടെ 450ഓളം പേര്‍ക്ക് രോഗബാധ, മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ 450ഓളം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ഈ മാസം 96 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്കാണ്. കഴിഞ്ഞ മാസം 350ലേറെ
വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; സോഷ്യല്‍മീഡിയയില്‍ ദുരനുഭവം പങ്കുവെച്ച് യുവനടി
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 7.20ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ്
Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-384 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 384 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്
എക്‌സൈസ് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: 40ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ദീപചന്‍ കുമാറാണ്(28) അറസ്റ്റിലായത്. ഇന്നലെ പേരാമ്പ്ര ഭാഗത്ത് നടത്തിയ എക്‌സൈസ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എന്‍ടിപിഎസ് പ്രകാരം കേസെടുത്ത പ്രതിയെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസർ ഷാജി സി.പി,
കൊയിലാണ്ടിയിൽ വീണ്ടും മോഷണം; പാലക്കുളത്ത് വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു
മൂടാടി: കൊയിലാണ്ടിയില്‍ വീണ്ടും മോഷണം. പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കള്ളന്‍ എത്തിയത്. വീടിന് പിറക് വശത്തെ വാതില്‍ പൊട്ടിച്ച് ഉള്ളില്‍ കയറിയ കള്ളന്‍ ഉറങ്ങിക്കിടക്കുയായിരുന്ന ഷാഹിനയുടെ കഴുത്തില്‍ നിന്നും 3 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. സംഭവ സമയത്ത് ഷാഹിനയും ഭര്‍ത്താവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ ഉമര്‍ ഷെഫീല്‍ ഇന്നലെ