perambranews.com
Kerala Lottery Results | Bhagyakuri | Akshaya AK-621 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-621 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മൂന്ന് ദിവസം യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും. നാളെ കോഴിക്കോട് അടക്കം ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂരില്‍ ക്രഷര്‍ അപകടം; കരിങ്കല്‍ തൊഴിലാളി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ക്രഷര്‍ അപകടത്തില്‍ കരിങ്കല്‍ തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ജുഗല്‍ ദേഹുരിയാണ്(57) മരിച്ചത്. പെരിങ്ങോ കരിന്തടം ക്ഷേത്രപാലക സ്‌റ്റോണ്‍ ക്രഷറില്‍ രാവിലെ 11.30ഓടെയാണ് സംഭവം. കരിങ്കല്‍ പൊടിയില്‍ അകപ്പെട്ടാണ് മരിച്ചത്. പെരിങ്ങോം ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പണമയക്കാന്‍ സാധിക്കുന്നില്ല; യുപിഐ ആപ്പുകള്‍ രാവിലെ മുതല്‍ നിശ്ചലം, വലഞ്ഞ് ഉപഭോക്താക്കള്‍
കോഴിക്കോട്: ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണി മുതലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ചിലര്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സാധാരണയില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി
Kerala Lottery Results | Nirmal Lottery NR 350 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 350 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
സ്‌നേഹജ് കുമാര്‍ പുതിയ കോഴിക്കോട് കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയടക്കം സംസ്ഥാനത്തെ ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. സ്‌നേഹജ് കുമാറാണ് കോഴിക്കോടിന്റെ പുതിയ കളക്ടര്‍. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ ഹരിത വി കുമാര്‍ മൈനിങ് ജിയോളജി ഡയറക്ടര്‍
മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പി.വി ഗംഗാധരന്‍(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് നിര്‍മാതാവായ ആദ്യ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, നോട്ട് ബുക്ക്, അച്ചുവിന്റെ
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ.ടി.ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിയാറ് വയസായിരുന്നു. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച ശോഭീന്ദ്രന്‍ മാഷിന്റെ വേഷവും വ്യത്യസ്തമായിരുന്നു. എപ്പോഴും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം വേഷം. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. ഷട്ടര്‍, അമ്മ അറിയാന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
കോഴിക്കോട്: കിഴക്കൻകാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മഴയ്‌ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. വിവിധ ജില്ലകളില്‍ കാലാവസ്ഥ
കൊരയങ്ങാട്ടെ വയോധികയുടെ സ്വർണ്ണമാല കവർന്ന പ്രതിയെ പിടികൂടിയത് പോലീസുമായുള്ള മൽപ്പിടുത്തത്തിനൊടുവിൽ; മറ്റ് മോഷണക്കേസുകളിലും തുമ്പുണ്ടാവുമെന്ന് പ്രതീക്ഷ
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ച കേസിലെ കള്ളനെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല ഇയാള്‍ വീടിനുള്ളില്‍ കയറി പൊട്ടിച്ചെടുത്തത്. രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ