perambranews.com

Total 21050 Posts

Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-69 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-69 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും

കോച്ചുകള്‍ വെട്ടിക്കുറച്ചു, പരശുറാമിലെ തിരക്കില്‍ കുഴഞ്ഞുവീണ് യാത്രക്കാരി; കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍ കോടതിയിലേക്ക്‌

കണ്ണൂര്‍: പരശുറാം എക്‌സ്പ്രസില്‍ തിരക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യവുമായി യാത്രക്കാര്‍. രണ്ട് കോച്ചുകള്‍ കൂടി കൂടുതല്‍ അനുവദിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്‌. ഇതിനായി കോടതയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുവാണ് അസോസിയേഷന്‍. നിലവില്‍ ബ്രേക്ക് വാന്‍ ഉള്‍പ്പെടെ 21 കോച്ചുകളാണ് പരശുറാമില്‍ ഉള്ളത്. വന്ദേഭാരതിന് വേണ്ടി

ഒരേ സമയം രണ്ട് ബാങ്കുകളിൽ നിന്നായി പണം പിൻവലിച്ചതായി സന്ദേശം എത്തി; വടകര സ്വദേശിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

വടകര: വടകര സ്വദേശിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വടകര മയ്യന്നൂർ സ്വദേശി ഇബ്രാഹിമിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച 1.57 നാണ് എസ്ബിഐ വില്യാപ്പള്ളി ശാഖയിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നത്. അതേ സമയം തന്നെ ബാങ്ക് ഓഫ്

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി എട്ടുമണിയോടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം ചിന്നക്കടയില്‍ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.30ഓടെ മരിച്ചു. പ്രമേഹബാധിതനായതിനെ തുടര്‍ന്ന് കുറച്ച് കാലമായി പൊതുവേദികളില്‍ സജീവമായിരുന്നില്ല. വില്ലന്‍ വേഷങ്ങളിലൂടെയാണ് ജോണി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. 1979ല്‍ പുറത്തിറങ്ങിയ

ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം; എ.ഗീത റവന്യൂ കമ്മീഷന്‍ ജോയിന്റ് ഡയറക്ടര്‍, ഹരിത വി.കുമാറിന് അധിക ചുമതല

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി. കോഴിക്കോട് കലക്ടറായിരുന്ന എ.ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും എ ഗീതയ്ക്കുണ്ടാകും. ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനെ ഹൗസിങ്ങ്

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന വേട്ട; 105ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍, പിടിയിലായത്‌ മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ 105 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍. കല്ലായി സ്വദേശി ഹുസ്‌നി മുബാറക് ആണ് എക്‌സൈസിന്റെ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവട സംഘത്തിലെ

‘നേതൃത്വത്തിന് നട്ടെല്ലില്ലായെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്” യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാള്‍ക്ക് ദേശീയ ഭാരവാഹിത്വം നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് കൊയിലാണ്ടി സ്വദേശി കൂടിയായ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജറില്‍ ബോസ്

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനെതിരെ കേസ് കൊടുത്തയാളെ ദേശീയ ഭാരവാഹിയാക്കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം. കോഴിക്കോട് കിനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷഹബാസ് വടേരിയെയാണ് ഗവേഷണ വിഭാഗം അസോസിയേറ്റായി നിയമിച്ചത്. ഷഹബാസിന് സ്ഥാനം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.ജറില്‍ ബോസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്

മൂടാടിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കൊയിലാണ്ടി: മൂടാടി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി ഹില്‍ബസാര്‍ രതീഷ് ആണ് മരിച്ചത്. നാല്‍പത്തി ഒന്ന് വയസായിരുന്നു. മൂടാടി റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടി റെയില്‍വേ പാളത്തിലൂടെ നടന്നു നീങ്ങിയ ഇയാളെ ഗേറ്റ് മാന്‍ കാണുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തീവണ്ടിയ്ക്ക്

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങി നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കും. നാളെ തിരുവനന്തപുരം,

ബാലുശ്ശേരിയില്‍ കഞ്ചാവുമായി പത്തൊൻപതുകാരൻ പോലീസ് പിടിയില്‍; കഞ്ചാവ് വീട്ടിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കഞ്ചാവുമായി പത്തൊൻപതുകാരൻ പോലീസ് പിടിയില്‍. നന്മണ്ട കല്ലുക്കണ്ടി സാരംഗ്(19) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും അരക്കിലോയ്ക്കടുത്ത് കഞ്ചാവ് പിടിച്ചെടുത്തു. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയീൻ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം നന്മണ്ടയ്ക്കടുത്ത് വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്‌. വീട്ടിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിക്ക് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട കേസുള്ളതായി

error: Content is protected !!