perambranews.com
ചെമ്മരത്തൂരിലെ നവീകരിച്ച സി.പി.ഐ ഓഫീസും ഗോവിന്ദ പതിയാർ സ്മാരക ഗ്രന്ഥാലയവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും; സംഘാടക സമിതിയായി
ചെമ്മരത്തൂർ: ചെമ്മരത്തൂരിലെനവീകരിച്ച സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കെ.പി.കേളപ്പൻ സ്മാരകത്തിൻ്റെയും എം.പി.ഗോവിന്ദ പതിയാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെയും ഉൽഘാടനം 2025 ഫിബ്രവരി 9 ന് റവന്യൂ വകുപ്പ് മന്ത്രി സഖാവ് കെ.രാജൻ നിർവ്വഹിക്കും. സ്വാഗതസംഘം രൂപീകരണ യോഗം പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 1984 ലാണ് ചെമ്മരത്തൂരിലെസി.പി.ഐയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനമൊരുക്കി തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി
വടകര: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനമൊരുക്കിയത് തൂണേരിയിലെ സ്വദേശിയായ യുവകവി ശ്രീനിവാസന് തൂണേരിയാണ്. തൂണേരിയിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്. തിരുവനന്തപുരത്ത് ജനുവരിയിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. കുട്ടിക്കാലം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്കൂള്‍ കലോത്സവങ്ങളില്‍ കവിതാരചനയില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്കൂള്‍ വിട്ട് കോളജിലെത്തിയപ്പോഴും കവിതയെഴുത്ത് വിട്ടില്ല. ഇന്റർസോണ്‍
വെള്ളപ്പൊക്ക ഭീഷണി; കുറ്റ്യാടിയിൽ കെട്ടിടം ജാക്കിവെച്ച് ഉയര്‍ത്തുന്നു, നാട്ടുകാർക്കിത് കൗതുകക്കാഴ്ച
കുറ്റ്യാടി: വെള്ളക്കെട്ട് ഭീഷണി കാരണം ടൗണില്‍ ഇരുനില കെട്ടിടം ജാക്കിവെച്ച് ഉയർത്തുന്നു. കുറ്റ്യാടി നാദാപുരം റോഡിലെ പഴയ കെട്ടിടമാണ് ഒന്നര മീറ്ററോളം ഉയർത്തുന്നത്. മഴക്കാലത്ത് ഈ റോഡിലെ പല കടകളിലും വെള്ളം കറയി നാശനഷ്ടം പതിവാണ്. 60ഓളം ജാക്കി ഉപയോഗിച്ച്, കെട്ടിടത്തിന് കേടുപാടില്ലാതെയാണ് തറ ഉയർത്തുന്നത്. വയലുകളും കാനകളും നികത്തിയാണ് പുതിയ ബസ് സ്റ്റാൻഡടക്കം പല
വാഹന പരിശോധനയിൽ കുടുങ്ങി; വയനാട്ടിൽ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്മാന് ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി.അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ.മുഹമ്മദ് ഷെഹന്‍ഷാ (24) എന്നിവരാണ് പിടിയിലായത്. 1.85 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും
സിനിമ- സീരിയൽ നടന് ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന് ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സീരിയല്‍ ചിത്രീകരണത്തിന്റെ ഭാഗമായി നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസം മുമ്പാണ് അവസാനമായി ലൊക്കേഷനില്‍ വന്നത്. രണ്ടുദിവസമായി അദ്ദേഹം മുറി
പഴയകാല കോൺഗ്രസ് നേതാവ് മുയിപ്പോത്ത് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പുതിരി അന്തരിച്ചു
മുയിപ്പോത്ത്: പഴയകാല കോൺഗ്രസ്സ് നേതാവ് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പൂതിരി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ കാർത്ത്യായനി അന്തർജനം. മകൻ വിഷ്ണു പ്രസാദ്. മരുമകൾ രേഷ്മ.സഹോദരങ്ങൾ: ദേവകി അന്തർജനം, ശാരദ അന്തർജനം, ഇന്ദിര അന്തർജനം. Summary: Former Congress leader Muyipoth Manathanath Illath Madhavan Nambutiri passed away
ഓർത്തുവയ്ക്കാം; 2025 ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ എസ്ബിഐ പുറത്തവിട്ടു
തിരുവനന്തപുരം: 2025 ജനുവരിയിൽ ഏതൊക്കെ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമെന്ന ലിസ്റ്റ് പുറത്തുവിട്ട് എസ്ബിഐ. ജോലിയും ബാങ്കിംഗ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ജനുവരിയിലെ പ്രധാന അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടുകയാണെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും എടിഎമ്മുകളിലൂടെയും ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു. അതേ സമയം ഈ
വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയ തലശ്ശേരി-മാഹി ബൈപ്പാസ്; കടന്നുപോകുന്നത് മാഹിപ്പാലത്തിലെയും തലശ്ശേരിയിലെ ഇടുങ്ങിയ റോഡുകളിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായ വർഷം
വടകര: കേരളത്തിന്റെ വികസന ചരിത്രത്തിൽ 2024 എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഏടാകും. അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ സ്വപ്നമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച വർഷമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ബൈപ്പാസ് നാടിന് സമർപ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീറിന്റെയും നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡബിൾ
ഒഞ്ചിയം തെക്കേമലോൽ ലീല അന്തരിച്ചു
ഒഞ്ചിയം: തെക്കേമലോൽ ലീല അന്തരിച്ചു. അറുപത് വയസായിരുന്നു. സഹോദരങ്ങൾ: ജാനകി, ശാരദ, പരേതരായ ശ്രീധരൻ, രാജൻ, ദാസൻ, മോഹനൻ ,രാധ
മാഹിയിലേക്ക് പെട്രോൾ നിറയ്ക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതുച്ചേരി സംസ്ഥാനത്ത് ഇന്ധന വില വർധിപ്പിച്ചു
മാഹി: വില കുറവാണെന്ന് കരുതി മാഹിയിലേക്ക് ഇന്ധനം നിറയ്ക്കാൻ പോകുന്നവർ ശ്രദ്ധിക്കുക.പുതുച്ചേരി സംസ്ഥാനത്ത് ഇന്ധനികുതി വർധിപ്പിച്ചു. ഇതേ തുടർന്ന് മാഹി, പള്ളൂർ, പന്തക്കൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്ധന വില കൂടും. പെട്രോളിനുള്ള 13.32 ശതമാനം നികുതി 15.74 ശതമാനമായും ഡീസലിന്റേത് 6.91 ൽ നിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്. നികുതി വർധിപ്പിച്ചതോടെ ലിറ്ററിന് നാലു രൂപയോളം