perambranews.com
ദിവസവും പുട്ടും ദോശയും മാത്രം കഴിച്ചാല്‍ മതിയോ ? ആരോഗ്യ സംരക്ഷണത്തിനിതാ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍
പുട്ടും കടലക്കറിയും ഭംഗിക്ക് രണ്ട് പപ്പടവും… പഴം കൂടിയുണ്ടെങ്കില്‍ ഉഷാര്‍. പ്രഭാത ഭക്ഷണമെന്നാല്‍ മലയാളികളുടെ പതിവ് മെനുവാണിത്. പുട്ടില്ലെങ്കില്‍ ദോശ, അട, നൂല്‍പ്പുട്ട്, ഇഡ്ഡലി തുടങ്ങിയവയാണ് മറ്റു ഭക്ഷണക്രമം. എന്നാല്‍ ഇത്തരം ഭക്ഷണം മാത്രം കഴിച്ചാല്‍ നമ്മുടെ ആരോഗ്യം ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കഴിയുമോ….? ഇല്ല എന്നതാണ് സത്യം. അരിഭക്ഷണത്തോടൊപ്പം വിറ്റാമിനുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന്
വനിതാ ശിശു വികസന വകുപ്പില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 20ന് വൈകിട്ട് 5മണിക്ക് മുമ്പ് തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. വിലാസം: പ്രോഗ്രം ഓഫീസര്‍, ജില്ലാ തല ഐസിഡിഎസ് സെല്‍, സിവില്‍ സ്‌റ്റേഷന്‍, സി ബ്ലോക്ക്,
കണ്ണൂരില്‍ എ.ഐ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ ‘അജ്ഞാത സ്ത്രീ’യെ കണ്ട സംഭവം; മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയടക്കാന്‍ ലഭിച്ച നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന സ്ത്രീയുടെ ഫോട്ടോ ഉള്‍പ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് വകുപ്പ് പറയുന്നത്. ക്യാമറയില്‍ ഒരു ചിത്രത്തിന് മുകളില്‍ മറ്റൊരു ചിത്രം പതിയാന്‍ ഇടയില്ലെന്നും, അതുകൊണ്ടുതന്നെ ക്യാമറ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ
ഉള്ള്യേരി കരുവണ്ണൂരില്‍ ബസിനും പിക്കപ്പ് വാനിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പാലേരി സ്വദേശി
പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കരുവണ്ണൂരില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. പാലേരി ചരത്തിപ്പാറ അനീഷിന്റെ ഭാര്യ രമ്യ(33) ആണ് മരിച്ചത്. പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവണ്ണൂര്‍ ടൗണില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. ബസിനും പിക്കപ്പ് വാനിനും ഇടയില്‍ സ്‌ക്കൂട്ടര്‍ കുടുങ്ങിപ്പോയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് വരികയായിരുന്ന പുലരി ബസിന് പിന്നിലായി
വടകര പതിയാരക്കരയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
വടകര: പതിയാരക്കരയില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ ഒമ്പത് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. പതിയാരക്കര മണിമംഗലത്ത് താഴെ ഹെല്‍ത്ത് സെന്ററിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. പതിയാരക്കര കല്ലുള്ളതില്‍ ഫിദ മെഹറിന്‍ (16), ഫാത്തിമ (10) മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍, വണ്ടായിയില്‍ കുഞ്ഞികൃഷ്ണന്‍, മണിമംഗലത്ത് സരസ, ബിജില്‍ ആയാടത്തില്‍ താഴെ കുനി, ഗുരുപ്രസാദ് സരിജ്, ബിന്ദു
Kerala Lottery Result Today Karunya KR 626 Winners List| 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 622 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കണ്ണൂരില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: ചിറക്കലില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. എന്നാല്‍ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനായി ചിറക്കലിലുള്ള ഇയാളുടെ വീട്ടിലെത്തിയതായിരുന്നു പോലീസ്.
സംസ്ഥാനത്ത് കനത്ത മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകും.
ഉള്ള്യേരിയില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
ഉള്ള്യേരി: പറമ്പിന്റെ മുകളില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 8മണിയോടെയായിരുന്നു സംഭവം. ഉള്ളേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുമ്പിലുള്ള ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ഒഴുകിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍