perambranews.com
താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സ് കടയിലേക്ക് ഇടിച്ചു കയറി അപകടം; തട്ടുകട ജീവനക്കാരന് പരിക്ക്
താമരശ്ശേരി: ചുരം ഇറങ്ങി വന്ന ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചു കയറി ജീവനക്കാരന് പരിക്ക്. താമരശ്ശേരി ചുരത്തില്‍ 28ാം മൈലില്‍ രാത്രിയോടെയായിരുന്നു അപകടം. തട്ടുകട ജീവനക്കാരനായ ഷാജഹാനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗിയെ ബത്തേരിയില്‍ ഇറക്കിശേഷം തിരിച്ചു വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പരിക്കേറ്റ ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടിക്കാലം മുതല്‍ കാലരംഗത്ത് സജീവമായിരുന്നു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്തു തുടങ്ങി. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമയില്‍
പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. മുളിയങ്ങൽ വാളൂർ മുണ്ടിയാടി ഇബ്രാഹിം ആണ് മരിച്ചത്. വീടിനു സമീപത്തെ വയലിലെ വെള്ളകെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. . രാവിലെ മുതൽ ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് വൈകുന്നേരം 4 മണിയോടെ വീടിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ:
മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല; കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിപ്പുലി ചത്തു. മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് യുവ സംരംഭകരെ തേടുന്നു; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും. ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ്
നീണ്ട 17 ദിവസങ്ങള്‍, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍
ഉത്തരകാശി: നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി 7മണിയോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങിയത്. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ധാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വലിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ
”കുഞ്ഞിനെ മൈതാനത്ത് ഇരുത്തി ഒരു സ്ത്രീ ഓടിപ്പോയി, 30-35 വയസ് തോന്നിക്കും”; അബിഗേല്‍ സാറയെ ആദ്യം കണ്ട ധനഞ്ജയ പറയുന്നു
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറയെ ഒരു സ്ത്രീ മൈതാനത്ത് ഇരുത്തിയശേഷം ഓടിപ്പോവുകയായിരുന്നുവെന്ന് കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെണ്‍കുട്ടി. വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും കുട്ടിക്കൊപ്പം ഒരു സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പുരുഷന്മാരാരും ഇല്ലായിരുന്നുവെന്നും ധനഞ്ജയ പറഞ്ഞു. കൊല്ലം എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥിയായ ധനഞ്ജയ കോളേജിലെ പരീക്ഷ കഴിഞ്ഞ് മൈതാനത്തിറങ്ങി
അബിഗേല്‍ സാറയെ കാണാതായിട്ട് 15മണിക്കൂര്‍; തിരുവനന്തപുരത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തിരുവനന്തപുരത്ത് മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. ശ്രീകണ്ഠശ്വേരത്ത് നിന്ന് രണ്ടുപേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠശ്വേരത്തെ കാര്‍ വാഷിങ്ങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം. ഒപ്പം സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരു
‘കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5 ലക്ഷം രൂപ വേണം’; കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍, കോള്‍ വന്നത് അമ്മയുടെ ഫോണിലേക്ക്
കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോള്‍. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഒരു സത്രീ വിളിച്ചത്. കുട്ടിയെ വിട്ടു കിട്ടണമെങ്കില്‍ 5 ലക്ഷം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സത്രീ പറഞ്ഞു. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. സഹോദരനൊപ്പം
കൊല്ലത്ത് സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടു പോയത്. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസില്‍ പോകവെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തുടര്‍ന്ന് കുട്ടിയുടെ കുടുംബം പോലീസിനെ ഫോണ്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘമെത്തിയത്. കാറില്‍ നാലു പേരായിരുന്നു