Karthi SA

Total 2185 Posts

ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക; വിലങ്ങാട് വില്ലേജ് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം

വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കെട്ടിട നിർമാണ വിലക്ക് പിൻവലിക്കുക, എന്‍.ഐ.ടിയുടെ സർവ്വേ റിപ്പോർട്ട്‌ പുറത്തു വിടുക, ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15ലക്ഷം രൂപ ഉടനെ വിതരണം ചെയ്യുക, വിലങ്ങാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ വാണിമേൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുന്ദമംഗലം: കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുന്‍ഭാഗത്ത് നിന്നും തീപടരുകയായിരുന്നു. ഉടനെ കാറിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ചുങ്കത്തെ വാഹന കമ്പനി ജീവനക്കാരായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ പേരാമ്പ്ര സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ

സി.പി.ഐ എടച്ചേരി ലോക്കൽ സെക്രട്ടറിയായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു

എടച്ചേരി: സി.പി.ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: പരേതനായ ധനേഷ്, ലസിത (കുറുവന്തേരി യു.പി.സ്കൂൾ അധ്യാപിക). മരുമക്കൾ: ശ്രീനിവാസൻ (റിട്ട: പ്രൊഫസര്‍). സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ നമ്പ്യാർ. സംസ്കാരം: നാളെ രാവിലെ 11മണിക്ക് തുരുത്തിയിലെ

ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; യൂട്യൂബര്‍ തൊപ്പി വടകര പോലീസ് സ്‌റ്റേഷനില്‍

വടകര: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം. വടകരയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. കൈനാട്ടിയില്‍ വച്ച് സ്വകാര്യ ബസ് നിഹാദും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ നിഹാദും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍

വിഷു കളറാക്കി പ്ലാസ്റ്റിക് കണിക്കൊന്ന, ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്‌ നൽകണം. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെതാണ്‌ നടപടി. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം. നഗരങ്ങളിൽ താമസിക്കുന്നവർക്കും

ഒറ്റനോട്ടത്തിൽ സാധാരണ ചിത്രം, ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും; മുന്നറിയിപ്പുമായി കേരള പോലീസ്‌

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പോലീസ്‌. സമൂഹമാധ്യത്തിലൂടെയാണ് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് കുറിപ്പില്‍ പറയുന്നു. വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.

കൈറ്റിന്റെ കീ ടു എൻട്രൻസ്: എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ 16 മുതൽ

പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം.

വീട്ടില്‍കയറി വാഹനങ്ങള്‍ തീയിട്ടു, കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുറ്റിക്കാട്ടൂര്‍ ഉള്ളാട്ടില്‍ ജിതിന്‍ റൊസാരിയോ (27 വയസ്സ്) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുത്ത് KAAPA നിയമപ്രകാരം ജയിലിലടച്ചത്. മെഡിക്കല്‍ കോളേജ് , കസബ,

വടകര വെളുത്തമല ഹിറാ മഹലി‍ൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു

വടകര: വെളുത്തമല ഹിറാ മഹലി‍ൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മൻസൂർ (ദുബായ്), അഷ്കർ, മുഹമ്മദ് നൗഷിദ് (യുകെ), തഹ്സീർ (എറണാകുളം), നൂറുദ്ദീൻ, ഷറഫുദ്ദീൻ (ഇരുവരും ഖത്തർ). മരുമക്കൾ: റൈഹാനത്ത് (വടകര), ഷാഹിദ (വില്യാപ്പള്ളി), സുഫീന (കോട്ടക്കടവ്), മുഹ്സിന (മുട്ടുങ്ങൽ), ഹനാൻ (വെളുത്തമല). സഹോദരങ്ങൾ: സക്കീന, പരേതയായ ഹൈറു.

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം; വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രതയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ്

error: Content is protected !!