Karthi SA

Total 2170 Posts

ഒറ്റനോട്ടത്തിൽ സാധാരണ ചിത്രം, ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും; മുന്നറിയിപ്പുമായി കേരള പോലീസ്‌

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പോലീസ്‌. സമൂഹമാധ്യത്തിലൂടെയാണ് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് കുറിപ്പില്‍ പറയുന്നു. വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.

കൈറ്റിന്റെ കീ ടു എൻട്രൻസ്: എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ 16 മുതൽ

പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം.

വീട്ടില്‍കയറി വാഹനങ്ങള്‍ തീയിട്ടു, കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുറ്റിക്കാട്ടൂര്‍ ഉള്ളാട്ടില്‍ ജിതിന്‍ റൊസാരിയോ (27 വയസ്സ്) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുത്ത് KAAPA നിയമപ്രകാരം ജയിലിലടച്ചത്. മെഡിക്കല്‍ കോളേജ് , കസബ,

വടകര വെളുത്തമല ഹിറാ മഹലി‍ൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു

വടകര: വെളുത്തമല ഹിറാ മഹലി‍ൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മൻസൂർ (ദുബായ്), അഷ്കർ, മുഹമ്മദ് നൗഷിദ് (യുകെ), തഹ്സീർ (എറണാകുളം), നൂറുദ്ദീൻ, ഷറഫുദ്ദീൻ (ഇരുവരും ഖത്തർ). മരുമക്കൾ: റൈഹാനത്ത് (വടകര), ഷാഹിദ (വില്യാപ്പള്ളി), സുഫീന (കോട്ടക്കടവ്), മുഹ്സിന (മുട്ടുങ്ങൽ), ഹനാൻ (വെളുത്തമല). സഹോദരങ്ങൾ: സക്കീന, പരേതയായ ഹൈറു.

സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം; വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രതയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ്

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? സൂക്ഷിക്കുക, ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകും

വാഹനത്തിന്റെ പിഴ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വാട്‌സ്ആപ്പ് സന്ദേശം വന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നാല്‍ അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും, പണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്.

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (15/04/2025) നാളെയും (16/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 17/04/2025 തീയതിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 18/04/2025 മുതൽ 19/04/2025

വെയിലേറ്റ് മുഖം കരിവാളിച്ചോ? സണ്‍ ടാന്‍ മാറ്റാം, ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ

പുറത്ത് പൊരിവെയിലാണിപ്പോള്‍. ഈ വെയിലത്ത് നടക്കുന്നത് സ്‌കിന്നിന് ഏറെ ദോഷം ചെയ്യും. പതിവായി അമിതമായി വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ടാന്‍ വരും. ടാനിങ് ചര്‍മ്മത്തിന്റെ നിറത്തെ മാത്രമല്ല ബാധിക്കുക, സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പാക്കുകള്‍ പരിചയപ്പെടുത്താം: കറ്റാര്‍ വാഴ ജെല്‍:

എതിരാളികളെ തളയ്ക്കാൻ ബിഎസ്എൻഎൽ; ചുരുങ്ങിയ ചെലവിൽ 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചു

ദില്ലി: താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിലാൽ അടുത്തിടെയായി ബിഎസ്എൻഎല്ലിന് ആരാധകേറുറുന്നു. ഇപ്പോഴിതാ 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ച് സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ദീർഘകാല വാലിഡിറ്റി മാത്രമല്ല, സൗജന്യ കോളിംഗ്, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. കുറഞ്ഞ ചെലവിൽ ദീർഘ

കളരിയും ചരിത്ര സംഭവങ്ങളും നേരിൽ കാണാം; ലോകാനാർകാവ് മ്യൂസിയം പ്രവൃത്തി ഉടൻ

വടകര: കളരിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ,മറ്റ് ചരിത്രങ്ങളും, ചരിത്രപ്രസിദ്ധമായ ലോകനാർക്കാവിൽ നേരിട്ട് കാണാൻ പറ്റുന്ന രീതിയിൽ മ്യൂസിയം നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. ലോകനാർക്കാവിലെ മ്യൂസിയം പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഇടപെടലുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ടും ,ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടും നടത്തി വരുന്നതെന്ന് കെ പി കുഞ്‍മ്മദ് കുട്ടി എംഎൽഎ. ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം

error: Content is protected !!