Karthi SK
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (27/07/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ല് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 8) സർജറി
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ പ്രത്യേക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് നിയമനം. വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ
സ്കൂൾ വിട്ടുവരുന്ന വഴിയിൽ നായയുടെ ആക്രമണം; വടകര പുതുപ്പണത്ത് നായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
വടകര: പുതുപ്പണത്ത് സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച സ്ക്‌കൂൾ വിട്ടു വരുന്ന
പുറമേരിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് മരക്കാട്ടേരി ദാമോദരന് വിടചൊല്ലിനാട്
പുറമേരി: അന്തരിച്ച കോൺഗ്രസ് കുറ്റ്യാടി മുൻ ബ്ലോക്ക് പ്രസിഡണ്ട് വിലാതപുരത്ത് മരക്കാട്ടേരി ദാമോദരന് (72) നാട് വിടചൊല്ലി. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ എതിരാളികളുടെ പോലും അംഗീകാരം പിടിച്ചുപറ്റിയ നേതാവായിരുന്നു മരക്കാട്ടേരി ദാമോദരൻ. സംഘടനാ കോൺഗ്രസ് പ്രവർത്തുനായിരുന്ന മരക്കാട്ടേരി കെ.ഗോപാലൻ, എം.കമലം എന്നിവരോടൊപ്പമാണ് കോൺഗ്രസിലെത്തുന്നത്. ആദർശരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കോൺഗ്രസിലെ വിവിധ പദവികൾ വഹിച്ചു. അരൂർ അർബ്ബൻ സൊസൈറ്റി
‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി
ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി
ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ഏറാമല: ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭാര്യ മാണി. മക്കൾ: ബാലകൃഷ്ണൻ (വീവേഴ്‌സ് സൊസൈറ്റി, ചിറയിൽപിടിക), വാസു, ഗോപി (പ്രിൻസിപ്പൽ കെ.എം. ജി.വി.എച്.എസ്.എസ് തവനൂർ), ശാന്ത, രാധ. മരുമക്കൾ: ദാമോദരൻ (ലോകനാർകാവ്), വാസു.പി.എം (പയ്യത്തൂർ), സതി (തൂണേരി ഗവൺമെൻ്റ് ഹോമിയോ ഹെൽത്ത് സെൻ്റർ), ഷൈമ, രജിഷ (ടീച്ചർ ഏറാമല യു.പി സ്കൂൾ). സഹോദരങ്ങൾ:
പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന
വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ
‘കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധസമാന അവഗണനയ്ക്കെതിരെ’; വൈക്കിലശ്ശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എം
വടകര: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ വള്ളിക്കാട് വള്ളിക്കാട് പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ഏരിയ കമ്മിറ്റി അംഗം എ.പി.വിജയൻ, ലോക്കൽ സെക്രട്ടറി എൻ.നിധിൻ എന്നിവർ സംസാരിച്ചു. കെ.എം.വാസു, എം.അശോകൻ, പി.പി.പ്രജിത്ത് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ബജറ്റുമായി
വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് കുട്ടി. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശനിയാഴ്ചയാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന
വില്ല്യാപ്പള്ളി കേളോത്ത് ബീവി അന്തരിച്ചു
വില്ല്യാപ്പള്ളി: അമരാവതിയിൽ കേളോത്ത് ബീവി അന്തരിച്ചു. പരേതനായ ചീരാംകുന്നത്ത് മൂസയുടെയും പൂത്തോളി കേളോത്ത് പാത്തുവിൻ്റെയും മകളാണ്. ഭർത്താവ് പരേതനായ തയ്യിൽ കുഞ്ഞമ്മദ് (മങ്ങലാട്). മക്കൾ: ആയിഷ, ജമീല, അഷ്റഫ് മാസ്റ്റർ (ആർ.എ.സി ഹൈസ്കൂൾ, കടമേരി), ഹാജറ, നജ്‌മ. മരുമക്കൾ: അബ്‌ദുറഹിമാൻ (മേപ്പയൂർ), പരേതനായ ഷംസു (കോട്ടക്കൽ), സാജിത, ലത്തീഫ് എ.കെ.പി (തലായി), ഫൈസൽ തെരുവത്ത് (കുറ്റ്യാടി).