Karthi SK
ട്രോളിംഗ് നിരോധനം 31 അവസാനിക്കും; പ്രതീക്ഷയുടെ വലയെറിയാനുള്ള ഒരുക്കത്തിലാണ് ചോമ്പാലയിലെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും
ചോമ്പാല: ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കാനിരിക്കെ ബോട്ടുകള്‍ കടലിലിറക്കുന്നതിനായുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും. ലക്ഷങ്ങള്‍ ചെലവിട്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലകളും മറ്റും പുതുക്കിയും കേടുപാടുകള്‍ തീർത്തും ഭൂരിഭാഗം ബോട്ടുകളുടെയും തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്ധനം ശേഖരിച്ചു തുടങ്ങുന്നതിനായി തുറമുഖങ്ങളിലെ ഡീസല്‍ ബങ്കുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവർത്തിച്ചു തുടങ്ങി. അവശേഷിക്കുന്ന ദിവസങ്ങളില്‍ ബോട്ടുകളുടെ
കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര രജതജൂബിലി ആഘോഷം; പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി
വടകര: സംസസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകര, രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ: ടി.വി.ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് സൂപ്രണ്ട് ജസ്റ്റിൻ ഡി
സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു
പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.
മേമുണ്ടയിൽ ചെറുവത്ത് ചിരുത അന്തരിച്ചു
വടകര: വില്യാപ്പള്ളി മേമുണ്ട ചെറുവത്ത് ചിരുത അന്തരിച്ചു. 92 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത് ചോയി. മക്കൾ: ലീല (മേപ്പയിൽ), ദാമോദരൻ ചെറുവത്ത്, ഉഷ (കുട്ടോത്ത്), ലളിത (പേരാമ്പ്ര), രവീന്ദ്രൻ ചെറുവത്ത്, രാമചന്ദ്രൻ ചെറുവത്ത്. മരുമക്കൾ: പരേതനായ നാണു (മേപ്പയിൽ), സത്യൻ (പേരാമ്പ്ര), രാജേന്ദ്രൻ കുട്ടോത്ത്, മോളി (ആവള), ഷൈലജ (ആയഞ്ചേരി), സിന്ധു.(തോടന്നൂർ).
കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം
വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്. മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു.
‘അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക’; എ.കെ.എസ്.ടി.യു നേതൃത്വത്തിൽ വടകരയിലെ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് അധ്യാപകർ
വടകര: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.വി.ആനന്ദൻ അധ്യക്ഷത വഹിച്ചു. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്ന അക്കാദമിക്ക് കലണ്ടർ പിൻവലിക്കുന്നതു വരെ സംഘടന സമരം തുടരുമെന്നും.
ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്; വടകരയിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബുകൾ പലയിടത്തും പൊട്ടിയ നിലയിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി റോഡിൻ്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഡ്രൈനേജിൻ്റെ കോൺക്രീറ്റ് സ്ലാബ് ഗുണനിലവാര മില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര അടക്കാത്തെരുവിലെ എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള ഡ്രൈനേജിന്റെ മുകൾഭാഗം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കയറി പൊട്ടി അപകട നിലയിലാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നിർമ്മാണ കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്
ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു
വടകര: ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. രമേശൻ്റെയും മഹിജയുടെയും മകനാണ്. ഭാര്യ ആര്യ. മകൾ ഐഗ. സഹോദരങ്ങൾ: രമിഷ, രഹിന. സംസ്കാരാ വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു.
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (27/07/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ല് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 8) സർജറി
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ പ്രത്യേക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് നിയമനം. വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ