Karthi SK

Total 848 Posts

വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍

മുക്കാളി വലിയപുരയിൽ ഗംഗാധരൻ അന്തരിച്ചു

അഴിയൂർ: മുക്കാളി വയലിൽപുരയിൽ ഗംഗാധരൻ (ചമയം ഫാൻസി, വടകര) അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ പ്രഭാസിനി. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.

മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി

കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ

അരഞ്ഞാണം വിഴുങ്ങിയ യുവതിയെ ദുക്സാക്ഷികൾ പിടിച്ച് പോലീസിലേൽപ്പിച്ചു; ജ്യൂസും പഴവും നൽകി തൊണ്ടിമുതൽ പുറത്തുവരാൻ പോലീസ് കാത്തിരുന്നത് നാലു ദിവസം

മലപ്പുറം: അരഞ്ഞാണ മോഷണത്തില്‍ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ നാലു ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റില്‍ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്. പാൻബസാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കെന്ന വ്യാജനെ എത്തിയ നിറമരുതൂര്‍ സ്വദേശി ദില്‍ഷാദ് ബീഗമാണ് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ്

ലാഭകരമല്ലാത്ത ഹാൾട്ട് സിറ്റേഷനുകൾ നിർത്തലാക്കും; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ

അഴിയൂർ: മുക്കാളി റെയില്‍വേ സ്റ്റേഷൻ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭകരമല്ലാത്തഹാള്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടുക എന്നതാണ് റെയിൽവെ പറയുന്നത്. റെയില്‍വേ ഡിവിഷണല്‍ മാനേജരണ് ഈ കാര്യം പറഞ്ഞത്. കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ ഇപ്പോൾ നാല് ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയില്‍ നിർത്തുന്നത്. വണ്ടികളുടെ എണ്ണം

ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി വടകര പോലീസിൻ്റെ പിടിയിൽ

വടകര: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ യുവതിയെ കബളിപ്പിച്ച കേസിൽ ഒരാളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓമന്നൂർ സ്വദേശി കോട്ടക്കാട് കെ.വിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി അതിഥിബാലിൻ്റെ പരാതിയിലാണ് പോലീസ് നടപടി. യുവതിയുടെ ആറര ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തതായാണ് വിവരം.മൊബൈലിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന്

ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്

വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ

സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കും; വടകര തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

വടകര: വടകര – തൊട്ടില്‍പ്പാലം റൂട്ടില്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് പിൻവലിച്ചു. സർക്കാർ നിർദ്ദേശത്തിനനുസരിച്ച്‌ മാത്രം വിദ്യാർത്ഥികൾക്ക് പാസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പിനെ തുടർന്നാണ് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചത്. നാദാപുരം ഡി‌.വൈ.എസ്.പി ചന്ദ്രനുമായി ബസ്സ് ഉടമകള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ ട്ര്യൂഷന് പോകുന്ന

വടകര കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു

വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: ബേബി, പ്രകാശൻ, പവിത്രൻ (വെള്ളികുളങ്ങര). മരുമക്കൾ: പ്രേമൻ, ബിന്ദു (അംഗൻവാടി ഹെൽപർ ഐസ് റോഡ്‌), ജെസി (അംഗൻവാടി ടീച്ചർ പുറങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, മാതു. സംസ്കാരം വെള്ളി രാത്രി പത്തിന് വീട്ടുവളപ്പിൽ നടന്നു.

‘അവശ്യ മരുന്നുകളുടെ വില വര്‍ദ്ധനവും നികുതിയും പിന്‍വലിക്കുക’; കെ.എം.എസ്.ആര്‍.എ വടകര ഏരിയാ സമ്മേളനം

വടകര: അവശ്യ മരുന്നുകളുടെ വിലവര്‍ദ്ധനവും നികുതിയും പൂര്‍ണമായി പിന്‍വലിക്കണമെന്ന് കേരള മെഡിക്കല്‍ & സെയില്‍സ് റപ്രസെന്റേറ്റീവ് അസോസിയേഷന്‍ (കെ.എം.എസ്.ആര്‍.എ, സി.ഐ.ടി.യു) വടകര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ അധികാരളോട് ആവശ്യപ്പെട്ടു. വടകര ചെത്തു തൊഴിലാളി ഓഫീസില്‍ വെച്ചുനടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാന്‍സര്‍ കിഡ്‌നി രോഗങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ക്ക്

error: Content is protected !!